കാട്ടുമുല്ല
ദൃശ്യരൂപം
| കാട്ടുമുല്ല | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Lamiales |
| Family: | Oleaceae |
| Genus: | Jasminum |
| Species: | J. angustifolium |
| Binomial name | |
| Jasminum angustifolium (L.) Willd. | |
| Synonyms | |
| |

ഒലിയേസീ സസ്യകുടുംബത്തിൽപ്പെട്ട പടർന്നു കയറുന്ന കുറ്റിച്ചെടിയാണ് കാട്ടുമുല്ല അഥവ വനമല്ലിക.(ശാസ്ത്രീയ നാമം:Jasminum angustifolium) ഇന്ത്യൻ ഉപഭൂഖണ്ഡം, ആൻഡമാൻ ദ്വീപുകൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ സ്വദേശിയാണ്.[1] നിത്യഹരിതമായ ഈ ചെടിയുടെ ഇളം തണ്ടുകളിൽ സൂക്ഷ്മമായ രോമങ്ങൾ കാണാം. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലഞെട്ടുകളിൽ നേരിയ രോമങ്ങളുണ്ട്. എതിർവശത്തുള്ള ഇലകളുടെ ഞെട്ടുകൾ ചേർന്ന് തണ്ടിനു ചുറ്റും ചെറിയ ഒരു വരമ്പ് ഉണ്ടാക്കുന്നു. 3 പൂക്കൾ വരെ വശങ്ങളിലുള്ള ശാഖകളുടെ അഗ്രത്തായി വിരിയുന്നു. നക്ഷത്രാകൃതിയിൽ വെളുത്ത സുഗന്ധമുള്ള പൂവിന്റെ കുഴലിന് പിങ്ക് കലർന്ന നിറമാണ്. കായകൾ ജോഡികളായി കാണപ്പെടുന്ന ബെറികളാണ്. പഴുക്കുമ്പോൾ കറുത്ത നിറം.[2][3]
മറ്റുഭാഷകളിലുള്ള പേരുകൾ
[തിരുത്തുക]• ഇംഗ്ലീഷ്: Wild jasmine • ഹിന്ദി: बनमल्लिका ബനമല്ലിക • തമിഴ്: പിത്തികം / പിച്ചിപ്പൂ • തെലുങ്ക്: അടവിമല്ലി • കന്നട: കാനനമല്ലിക, അടവിമല്ലിഗെ • സംസ്കൃതം: वनमल्लिका • സിംഹള: വാൽ പിച്ഛ, വാൽ സമൻപിഛ, സമൻ പിച്ഛ