കാട്ടാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Travancore Tortoise
Travancore Tortoise (Indotestudo travancorica) by Sandeep Das.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
I. travancorica
Binomial name
Indotestudo travancorica
(Boulenger, 1907)
Synonyms[1]
  • Testudo travancorica Boulenger, 1907
  • Geochelone travancorica Auffenberg, 1964
  • Indotestudo travancorica Bour, 1980
  • Indotestudo elongata travancorica Obst, 1985
  • Geochelone elongata travancorica Gosławski & Hryniewicz, 1993
  • Indotestudo travancoica Orenstein, 2001 (ex errore)
  • Testudo travencorica Rao, 2006 (ex errore)

330 മില്ലീമീറ്റർ വരെ വലിപ്പം വരുന്ന ഒരു കാട്ടിൽ കണ്ടുവരുന്ന വലിയൊരു ആമയാണ് കാട്ടാമ അഥവാ തിരുവന്തപുരം ആമ(Indotestudo travancorica)[2]. പ്രാധമികമായി ഇവയുടെ ഭക്ഷണം പുല്ലും ചെറു സസ്യങ്ങളുമാണ്. എന്നാൽ ഇവ കക്കകളും പ്രാണികളും ചത്ത മൃഗങ്ങളേയും പൂപ്പലുകളേയും പഴങ്ങളും ഭക്ഷിക്കും. 450-850 ഉയരമുള്ള കുന്നിഞ്ചെരുവുകളിലെ കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള അവയുടെ പ്രജനനകാലത്ത് ആൺ ആമകൾ തമ്മിലുള്ള യുദ്ധത്തിൽ തോട് വച്ചാണ് എതിരിടുക. ഇവ നിലത്ത് ആഴമില്ലാത്ത കൂടുണ്ടാക്കി 1മുതൽ 5വരെ മുട്ടകളിടുന്നു. മുട്ടവിരിഞ്ഞിറങ്ങുമ്പോൾ 55-60 മില്ലീമീറ്റർ വലിപ്പമുണ്ടാകും. ആവാസവ്യവസ്ഥയുടെ നാശവും തുണ്ടുതുണ്ടാക്കലും കാട്ടുതീയും വേട്ടയാടലുമെല്ലാം ഈ ആമകളുടെ നിലനിൽപ്പിന് ഭീഷണിയാണ്.

ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികളിൽപ്പെടുന്നു. ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂഡ് നാലിൽ പെടുത്തി സംരക്ഷിച്ചിരിക്കുന്നു.ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വിതരണം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തദ്ദേശിയമായയിനം ആമയാണ്.

അവലംബം[തിരുത്തുക]

  1. Fritz Uwe; Peter Havaš (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 284–285. ISSN 1864-5755. മൂലതാളിൽ നിന്നും 2010-12-17-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 29 May 2012.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടാമ&oldid=3627973" എന്ന താളിൽനിന്ന് ശേഖരിച്ചത്