കാഞ്ഞിരപ്പള്ളി ശാസനം
കൊല്ലവർഷം 1099ൽ തിരുവിതാംകൂർ ആർക്കിയോളജി വകുപ്പു 45 നമ്പർ രേഖയായി രജിസ്റ്റർ ചെയ്ത വട്ടെഴുത്തു ശാസനമാണ് കാഞ്ഞിരപ്പള്ളി മാവേലി ശാസനം.
“ | ചരമകോലാകലൻ
മതിയാതമന്ന മണവാളൻ |
” |
രണ്ടാം ചേര സാമ്രാജ്യം തകർന്നതോടെ ചോള-സാമന്തർ സഹ്യപർവ്വതത്തിനു പടിഞ്ഞാറോട്ടു രാജ്യം വ്യാപിപ്പിച്ചു. മാവേലി വാണാതിരായർ കിഴക്കു മധുര - രാമനാഥമ്പുരം ജില്ലകളിൽ പാലാർ നദിക്കു പടിഞ്ഞാറും കാഞ്ഞിരപ്പള്ളി ചിറ്റാറിനു കിഴക്കും മാവേലിക്കര-ഓണാട്ടുകര പ്രദേശങ്ങൾക്കു വടക്കും പൂഞ്ഞാറിനു തെക്കുമായി കേരള സിംഹവളനാട് എന്ന രാജ്യത്തെ ഭരണാധികാരികളായിരുന്നു. മാവേലി വാണാതിരായരിൽ ഒരാളുടെ വിളംബരം ആണ് കാഞ്ഞിരപ്പള്ളിയിലെ പുരാതന മധുര മീനാക്ഷി ക്ഷേത്രത്തിൽ ഇന്നും കാണപ്പെടുന്ന ഈ ശാസനം. മലഞ്ചരക്കുകൾ ചുമന്നു വരുന്ന മൃഗങ്ങൾക്കു (പൊതിമാടുകൾ) നികുതി ചുമത്തുന്ന കൽപ്പനയാണിത്. ഇദ്ദേഹത്തിന്റെ പേരിൽ നിന്ന് ആണ് വാഗമണ് അടുത്തുള്ള കോലാഹലമേടിന് ആ പേര് വരാൻ ഇടയായത്.
മാവേലി ശാസനം എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി കോവിൽ ശാസനം സി.ഇ 1100-1300 കാലഘട്ടത്തിനിടയിൽ വട്ടെഴുത്തിൽ എഴുതപ്പെട്ട ശിലാരേഖ തെക്കൻ കൂറിനു മുമ്പുണ്ടായിരുന്ന മലനാടിനെ കുറിച്ച് ചില വിവരങ്ങൾ നൽകുന്നു .മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ രാജധാനിയാക്കി ഭരിച്ചിരുന്ന മാവേലി രാജാവിൻറെ , കോവിൽ ശിലയിൽ വരയപ്പെട്ട ലിഖിതം . പാണ്ഡ്യരാജാവായിരുന്ന മാരവര്മ്മൻ കുലശേഖരൻ (ഏ.ഡി 1268) ,സമകാലീകൻ വീരപാണ്ട്യൻ (ഏ.ഡി 1253) എന്നിവരുടെ ശാസനങ്ങളിൽ “മാവേലി” വാണാദിരായൻ എന്നൊരു രാജാവിനെ നമുക്ക് കാണാം .ഈ രാജാക്കന്മാരെ “പിള്ള”,”മക്കൾ” എന്നൊക്കെ പരാമര്ശിച്ചിരുന്നതാതി ശാസ്ത്രികൾ എഴുതുന്നു .ജഡാവര്മ്മൻ പാണ്ട്യൻ എന്ന ചക്രവര്ത്തിയുടെ ശാസനത്തിൽ “പിള്ളൈ” കുലശേഖര “മാവേലി” വാണാദിരായൻ എന്ന പേര് കാണാം .”കേരള”സിംഹ വളനാട് എന്ന രാജ്യം ഭരിച്ചിരുന്ന ചിറ്റരചൻ ആയിരുന്നു ഈ “മാവേലി “ .തമിഴ് നാട്ടിലെ രാമനാഥപുരംജില്ലയുടെ ഭാഗമായിരുന്നു ഈ “കേരള’ സിംഹവളനാട് എന്നും ശാസ്ത്രികൾ തുടർന്നെഴുതുന്നു . ഏ.ഡി ആദ്യ ശതകം മുതൽ പത്താം നൂറ്റാണ്ടു വരെ പാലാർ നദീതീരത്തുള്ള വിസ്തൃതമായ രാജ്യം ഭരിച്ചിരുന്നവർ ആയിരുന്നു മാവേലി രാജാക്കന്മാർ .മധുരയും രാമനാഥപുരവും ഭരിച്ചിരുന്ന ഒരു മാവേലി രാജാവ് തന്റെ ഭരണം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് “മാവേലി”ക്കര വരെ ഒരു കാലത്ത് വ്യാപിച്ചിരിക്കണം എന്ന് എസ്. ശങ്കു അയ്യർ അദ്ദേഹത്തിന്റെ “കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങൾ” (എൻ.ബി.എസ് 1963 പേജ് 116 കാണുക ) എന്ന ചരിത്ര പുസ്തകത്തിൽ എഴുതുന്നു .ഒരു മാവേലി രാജാവ് മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ തലസ്ഥാനമാക്കിയിരുന്നു എന്നും വരാം .”വളനാടു” എന്ന് പറഞ്ഞാൽ ചെറു ചെറു നാടുകൾ ചേര്ന്നവ പ്രദേശം . അത് കേരളം വരെ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് “കേരള”സിംഹവളനാട് എന്ന രാജ്യനാമം. ഏ.ഡി 1100-1300 കാലഘട്ടത്തിൽ ആയിരുന്നു മാവേലിക്കര വരെ വ്യാപിച്ചിരുന്ന ഈ നാട് നിലനിന്നത് . മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന് തുടങ്ങുന്ന മാവേലി പാട്ടിലെ “വാണീടും ,ഒന്ന് പോലെ ,ആര്ക്കും ,എള്ളോളം ,ചെറു നാഴി “ എന്നീ പ്രയോഗങ്ങൾ കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പുള്ള സാഹിത്യത്തിൽ കാണുന്നില്ല .ഈ പദങ്ങൾക്കാകട്ടെ ,പഴയകാല കോട്ടയം- (തെക്കിന്കൂർ -കാഞ്ഞിരപ്പള്ളി)”ചുവ “ ഉണ്ടെന്നും എസ്.ശങ്ക് അയ്യർ (പുറം 122). മാവേലിയുടെ ഭരണകാലത്ത് കള്ളപ്പറയും ചെറുനാഴിയും ഇല്ലായിരുന്നു എന്നും തൂക്കം നോക്കാനുപയോഗിച്ചിരുന്ന “വെള്ളിക്കോൽ” കിറുകൃത്യമായിരുന്നു എന്നും “എള്ള്”(എള്ളോള മില്ല പൊളിവചനം എന്ന പ്രയോഗം ശ്രദ്ധിക്കുക ) കൃഷിക്കാരനാ യ, പുരാതന കാഞ്ഞിരപ്പള്ളിക്കാരൻ, ശുദ്ധ പച്ചമലയാളം കവി എഴുതിയത് കാണുക .
ഏ.ഡി 110-1300 കാലത്ത് വേണാട് , ഓടനാട് വെമ്പോലിനാട് എന്നിവയ്ക്ക് പുറമേ, കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും ഉൾപ്പെട്ട ഒരു രാജ്യം കൂടി, നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു – “കേരള സിംഹവളനാടു” എന്ന “മാവേലി നാട്”.മാവേലി പാട്ടിന്റെ നാട്.
ഈ രാജ്യം ഭരിച്ചിരുന്ന “മാവേലി” രാജാവിന്റെ വട്ടെഴുത്ത് ശാസനം കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തിൽ ഇന്നും കാണപ്പെടുന്നു
അവലംബം
[തിരുത്തുക]1.തിരുവിതാം കൂർ ആർക്കിയോളജി ശിലാരേഖ നമ്പർ 44/1099
2.Sastri, K. A. Nilakanta (1929). The Pāṇḍyan Kingdom from the Earliest Times to the Sixteenth Century. Luzac.
3.ശങ്കു അയ്യർ,എസ് “കേരള ചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങൾ” എൻ.ബി.എസ് 1963
3..കാനം ശങ്കരപ്പിള്ള ഡോ. & ആനിക്കാട് ശങ്കരപ്പിള്ള പി.കെ, എരുമേലി പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും ഗണപതിയാർ പ്രസിദ്ധീകരണം 1976
4.കാനം ശങ്കരപ്പിള്ള,ഡോ. എരുമേലി പേട്ട തുള്ളൽ ജനയുഗം വാരിക കൊല്ലം 1975 ജനുവരി 5 ലക്കം പുറം 6-14
കണ്ണി