ചെറിയ നീർക്കാക്ക
ചെറിയ നീർക്കാക്ക Little Cormorant | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. niger
|
Binomial name | |
Microcarbo niger Vieillot, 1817
|
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ജലാശയങ്ങൾക്കരികിലായി കാണപ്പെടുന്ന പക്ഷിയാണ് ചെറിയ നീർക്കാക്ക[1] [2][3][4] (Little Cormorant -Phalacrocorax niger). കാക്കത്താറാവ് എന്നും പേരുണ്ട്.[5]
രൂപവിവരണം
[തിരുത്തുക]ചേരക്കോഴിയോട് സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്.
നീന്തുകയും ഊളയിടുകയും ചെയ്യുന്ന ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. മീനുകളാണ് ഇഷ്ട ഭക്ഷണം. നീന്തുമ്പോൾ തലയും കഴുത്തും മാത്രമെ പുറത്തുകാണുകയുള്ളു. വെള്ളത്തിനടിയിൽ പിടിച്ച മത്സ്യത്തെ വെള്ളത്തിനു പുറത്തു വന്നാണ് കഴിക്കുന്നത്.
ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.ചേരക്കോഴിയെ അപേക്ഷിച്ച് ഇവയുടെ കഴുത്ത് നീളം കുറഞ്ഞതും തടിച്ചതുമാണ്.ഇവയും തൂവലുകൾ ഉണക്കാനായി ഇരിക്കാറുണ്ട്.[6]
കൂട്
[തിരുത്തുക]മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. കാക്കയുടേതു പോലുള്ള കൂടാണ്.
നവമ്പർ മുതൽ മാർച്ച് വരെയാണ് മുട്ടയിടുന്ന കാലം[7]
-
ചെറിയ നീർക്കാക്കയുടെ കൂടും കുഞ്ഞുങ്ങളും തൊടുപുഴയിൽ നിന്നുള്ള ദൃശ്യം
-
കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി കാത്തിരിക്കുന്നു.
-
ഇരിങ്ങാലക്കുടയിലെ തൊമ്മാനയിൽ നിന്നുള്ള ദൃശ്യം
-
ആലപ്പുഴയിലെ കുട്ടനാടിൽ നിന്നുള്ള ദൃശ്യം
-
ചേക്കേറിയിരിക്കുന്ന മരം.
അവലംബം
[തിരുത്തുക]- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 490–91. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|locat=
ignored (help) - ↑ tell me why. manorama publishers. 2017.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ Birds of periyar, R. sugathan- Kerala Forest & wild Life Department