കഷണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഷണ്ടി
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
Bald head.jpg
അൺമാതൃക കഷണ്ടിയുള്ള ഒരു പുരുഷൻ
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 L65.9
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 704.0
രോഗവിവരസംഗ്രഹ കോഡ് 14765
വൈദ്യവിഷയശീർഷക കോഡ് D000505

സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതിന്റെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി (androgenic alopecia) ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്ഥമായ ഇനം കഷണ്ടികളുണ്ട്; ശിരസിന്റെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആൺ, പെൺ മാതൃക കഷണ്ടികൾ, മുഴുവൻ ശിരസിനേയും ബാധിക്കുന്ന സമ്പൂർണ്ണ ശിരോ കഷണ്ടി (alopecia totalis), ശരീരത്തിലെ മുഴുവൻ രോമവും നഷ്ടപ്പെടുന്ന സർവാംഗ കഷണ്ടി (alopecia universalis) എന്നിവ കഷണ്ടിയുടെ അവസ്ഥാഭേദങ്ങളും മാതൃകകളുമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഷണ്ടി&oldid=1699245" എന്ന താളിൽനിന്നു ശേഖരിച്ചത്