കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടക്സ്[തിരുത്തുക]

ലിനക്സ് കെർണലിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ടക്സ് എന്ന പെൻഗ്വിൻ. ലിനക്സിന്റെ ഭാഗ്യചിഹ്നമായി ഒരു പെൻഗ്വിനെ ചേർക്കാം എന്ന ആശയം, ലിനക്സ് രചയിതാവായ ലിനസ് ടോർവാൾഡ്സ് ആണ് മുൻപോട്ടുവച്ചത്. അലൻ കോക്സിന്റെ നിർദ്ദേശപ്രകാരം ടക്സിനെ സൃഷ്ടിച്ച്ത് ലാറി എവിംഗ് എന്നയാളാണ്. ഈ പെൻഗ്വിനെ ആദ്യമായി ടക്സ് എന്ന് വിളിച്ചത് ജയിംസ് ഹ്യൂഗ്സ് ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ; "(T)orvalds (U)ni(X)" (ടോർവാൾഡ്സിന്റെ യുണിക്സ്) എന്നതിനെ Tux പ്രതിനിധാനം ചെയ്യുന്നു. ലിനക് മുദ്ര(Linux Logo)യ്ക്കായുള്ള മത്സരത്തിനു വേണ്ടിയാണ് ടക്സിനെ സൃഷ്ടിച്ചതെങ്കിലും; മൂന്നു പ്രത്യേക മത്സരങ്ങളുണ്ടായിരുന്നതിൽ ഒന്നുപോലും ടക് വിജയിച്ചില്ല. അതിനാലാണ് ടക്സ് എന്നത് ലിനക്സ് മുദ്ര(Linux Logo) എന്നതിനു പകരം ലിനക്സ് ഭാഗ്യചിഹ്നം(Linux mascot) എന്നറിയപ്പെടുന്നത്‌. കൂടുതൽ വായിക്കുക