കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലി ലിനക്സ്[തിരുത്തുക]

ഡിജിറ്റർ ഫോറെൻസിക്കിനും, പെനെട്രേഷൻ ടെസ്റ്റിംഗിനും വേണ്ടി നിർമ്മിച്ച ഡെബിയനിൽനിന്നും വികസിപ്പിച്ചെടുത്ത ലിനക്സ് അഥിഷ്ടിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കാലി ലിനക്സ്. മറ്റി അഹറോണി, ദേവോൺ കീയേൺസ്, റഫേൽ ഹെർട്ട്സോഗ് എന്നിവരാണ് കാലി ലിനക്സ് നിർമ്മിച്ചത്. ആർമിട്ടേജ് (ഒരു ഗ്രാഫിക്കൽ സൈബർ അറ്റാക്ക് മാനേജ്മെന്റ് ടൂൾ), എൻമാപ്പ് (ഒരു പോർട്ട് സ്കാനർ) , വയർഷാർക്ക് (ഒരു പാക്കറ്റ് അനലൈസർ),ജോൺ ദി റിപ്പർ പാസ്സ്‍വേർഡ് ക്രാക്കർ , എയർക്രാക്ക്-എൻജി (വയർ‍ലെസ് എൻഎഎൻ കളെ പെനറ്റ്രേഷൻ ടെസ്റ്റ് ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വേർ സ്യൂട്ട്), ബർപ്പ് സ്യൂട്ട്, OWASP ZAP വെബ് അപ്പ്ലിക്കേഷൻ സെക്ക്യൂരിറ്റി സ്കാനർ തുടങ്ങി 600 -ഓളം പെനറ്റ്രേഷൻ ടെസ്റ്റിംഗ് പ്രോഗ്രാമുകളുടെ കാലി ലിനക്സിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. കമ്പ്യൂട്ടർ ഹാർഡ്ഡസികിൽ ഇൻസ്റ്റാൽ ചെയ്താൽ സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റം പോലെ കാലി ലിനക്സും ഉപയോഗിക്കം. ലൈവ് യു.എസ്.ബി അല്ലെങ്കിൽ ലൈവ് സി.ഡി ഉപയോഗിച്ച് ഇത് ബൂട്ട് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ ഒരു വിർച്ച്വൽ മഷീനിലുള്ളിലും പ്രവർത്തിപ്പിക്കാം. സെക്ക്യൂരിറ്റി എക്സ്പ്ലോയിറ്റുകളുെ നിർമ്മിക്കാനും, പ്രവർത്തിപ്പിക്കാനുള്ള ടൂളായ മെറ്റസ്‍പ്ലോയിറ്റ് ഫ്രെയിംവർക്ക് സപ്പോർട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് കാലി ലിനക്സിന്റേത്.