കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജനുവരി 3,4 : ക്വാഡ്രാന്റിസ് ഉൽക്കാവർഷം. മണിക്കൂറിൽ 40 ഉൽക്കകൾ വരെ കാണാം. 2003 EH 1 എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണിവ. അവ്വപുരുഷൻ നക്ഷത്രരാശിയുടെ ദിശയിൽ നിന്നാണ് ഇതു കാണാൻ കഴിയുക.
ജനുവരി 6 : അമാവാസി
ശുക്രൻ ഏറ്റവും കൂടിയ പടിഞ്ഞാറൻ ആയതിയിൽ. സൂര്യനിൽ നിന്നും 47 ഡിഗ്രി അകലത്തിലെത്തുന്നതു കൊണ്ട് സൂര്യോദയത്തിനു മുമ്പ് ശുക്രനെ കിഴക്കൻ ചക്രവാളത്തിൽ നിന്നും ഏറ്റവും കൂടിയ ഉയരത്തിൽ കാണാൻ കഴിയും.
ഭാഗിക സൂര്യഗ്രഹണം. കിഴക്കൻ എഷ്യ, വടക്കൻ ശാന്തസമുദ്രം എന്നിവിടങ്ങളിൽ കാണാം.
ജനുവരി 11 : ഉത്രാടം ഞാറ്റുവേല തുടങ്ങുന്നു.
ജനുവരി 14 : സൂര്യൻ മകരം രാശിയിലേക്കു കടക്കുന്നു.
ജനുവരി 21 : പൗർണ്ണമി. 2019ലെ ആദ്യത്തെ സൂപ്പർമൂൺ.
പൂർണ്ണ ചന്ദ്രഗ്രഹണം. തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, കിഴക്കൻ ശാന്തസമുദ്രം, വടക്കൻ അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിൽ കാണാം.
ജനുവരി 22 : വ്യാഴം, ശുക്രൻ എന്നിവയുടെ സംയോഗം. തിളക്കം കൂടിയ ഈ രണ്ടു ഗ്രഹങ്ങളും 2.4 ഡിഗ്രി അടുത്തു വരുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കെ ആകാശത്തു കാണാം.
ജനുവരി 24 : തിരുവോണം ഞാറ്റുവേല തുടങ്ങുന്നു.