കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2018 ഏപ്രിൽ
ദൃശ്യരൂപം
ഏപ്രിൽ 14 : | മേടസംക്രമം. അശ്വതി ഞാറ്റുവേല തുടങ്ങുന്നു. |
ഏപ്രിൽ 16 : | അമാവാസി. സൂര്യനും ചന്ദ്രനും ഒരേ ദിശയിൽ വരുന്നു. അതുകൊണ്ട് ചന്ദ്രന്റെ സൂര്യപ്രകാശം തട്ടുന്ന ഭാഗം സൂര്യന് അഭിമുഖവും ഇരുണ്ട ഭാഗം ഭൂമിക്ക് അഭിമുഖവും ആയിരിക്കും. വളരെ മങ്ങിയ നക്ഷത്രങ്ങൾ, നീഹാരികകൾ, താരാപഥങ്ങൾ എന്നിവയെ നിരീക്ഷിക്കുന്നതിന് പറ്റിയ ദിവമാണ് അമാവാസി. |
ഏപ്രിൽ 22,23 : | ലൈറീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ 20 ഉൽക്കകൾ വരെ കാണാം. 1861ൽ കണ്ടെത്തിയ C/1861 G1 താച്ചർ എന്ന ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണിത്. |
ഏപ്രിൽ 27 : | ഭരണി ഞാറ്റുവേല തുടങ്ങും. |
ഏപ്രിൽ 29: | ബുധൻ ഏറ്റവും കൂടിയ പടിഞ്ഞാറൻ ആയതിയിൽ. ബുധനെ സൂര്യനിൽ നിന്നും പടിഞ്ഞാറ് 27° അകലത്തിൽ കാണാൻ കഴിയുന്നു. ബുധനെ നിരീക്ഷിക്കാൻ ഏറ്റവും നല്ല സമയമാണിത്. സൂര്യോദയത്തിനു ശേഷം കിഴക്കൻ ചക്രവാളത്തിൽ ബുധനെ കാണാൻ കഴിയും. |
ഏപ്രിൽ 30: | പൗർണ്ണമി. സൂര്യന്റെ നേരെ എതിർവശത്തു വരുന്നതു കൊണ്ട് ചന്ദ്രന് പരമാവധി തിളക്കം കിട്ടും. |