കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥേതരഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചത്

...സൗരയൂഥേതരഗ്രഹ കണ്ടെത്തലുകളിൽ വച്ച് പിന്നീട് സ്ഥിരീകരിക്കപ്പെട്ട ആദ്യത്തേത് പുറത്തുവന്നത് 1988-ലാണ്‌

...ദൂരദർശിനികൾ പത്തിൽ താഴെ സൗരയൂഥേതരഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങളേ ഇതുവരെ എടുത്തിട്ടുള്ളൂ.

...ആകാശത്ത് ഒരു നക്ഷത്രത്തിന്റെ കൃത്യമായ സ്ഥാനവും കാലക്രമേണ ഈ സ്ഥാനത്തിൽ വരുന്ന മാറ്റങ്ങളും അളക്കുന്നതിനാണ് ആസ്ട്രോമെട്രി എന്ന് പറയുന്നത്

...സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ഗർത്തങ്ങൾ നിറഞ്ഞ പ്രതലമാണ് കാലിസ്റ്റോയുടേത് .