കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 ജൂലൈ
ദൃശ്യരൂപം
...ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട്
...ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ആൻഡ്രോമീഡയിലുണ്ട് എന്നാണ് നിരീക്ഷണങ്ങൾ പ്രകാരമുളള കണക്ക്
...ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിൽ ഏറ്റവും പ്രാഥമികവും അടിസ്ഥാനവുമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന ഒരു മൂലബിന്ദുവാണു് മേഷാദി അഥവാ മഹാവിഷുവം
...ക്രാന്തിപഥവും ഖഗോളമദ്ധ്യരേഖയും തമ്മിൽ ഖഗോളത്തിൽ രണ്ട് ബിന്ദുക്കളിൽ പരസ്പരം ഖണ്ഡിക്കുന്നു
...ഹിപ്പാർക്കസ് എന്ന ശാസ്ത്രജ്ഞനാണ് പുരസ്സരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്