കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 സെപ്റ്റംബർ
ദൃശ്യരൂപം
ഇൻസൈറ്റ്
[തിരുത്തുക]ചൊവ്വയുടെ അകക്കാമ്പിനെ കുറിച്ച് പഠിക്കുവാനായി നാസ തയ്യാറാക്കിയ ഒരു റോബോട്ടിക് ലാൻഡർ ആണ് ഇൻസൈറ്റ്. 2018മേയ് 5 UTC 11:05നു വിക്ഷേപിച്ച ഈ പേടകം ഏകദേശം 6 മാസങ്ങളുടെ സഞ്ചാരത്തിന് ശേഷം 483 ദശലക്ഷം കിലോമീറ്റർ താണ്ടി 2018 നവംബർ 26 അന്താരാഷ്ട്രസമയം 19:52:59 ന് ചൊവ്വയിൽ എലീസിയം പ്ലാന്റീഷ്യ എന്ന പ്രദേശത്ത് ഇറങ്ങി. ചൊവ്വയുടെ തന്നെ ഗേൽ ക്രേറ്ററെന്ന ഭാഗത്ത് നിലവിൽ പര്യവേഷണത്തിലേർപ്പെട്ട ക്യൂരിയോസിറ്റി പേടകത്തിൽ നിന്നും ഏകദേശം 600 കിലോമീറ്റർ അകലത്തിൽ ആണ് എലീസിയം പ്ലാന്റീഷ്യ. സൗരോർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇൻസൈറ്റ്ന് ഏകദേശം 358 കിലോ ഭാരമുണ്ട്.