കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്രാവ് (നക്ഷത്രരാശി)[തിരുത്തുക]

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സ്രാവ് (Dorado). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ വലിയ മഗല്ലനിക് മേഘം ഇതിലും മേശ രാശിയിലുമായാണ്‌ സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇതിന് ഒരു പേരു നൽകി പുതിയ നക്ഷത്രരാശിയായി ഗണിക്കാൻ തുടങ്ങിയത്. Dorado എന്ന സ്പാനിഷ്‌ വാക്ക് സൂചിപ്പിക്കുന്നത് ഒരിനം സ്രാവിനെയാണ്. Dorado എന്നത് ഒരു സ്പാനീഷ് വാക്കായതിനാൽ ഇതിലെ നക്ഷത്രങ്ങൾക്ക് പേരു നൽകുമ്പോൾ ഇതിന്റെ ലാറ്റിൻ രൂപമായ ഡൊറാഡസ് എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. ക്രാന്തിവൃത്തത്തിന്റെ ദക്ഷിണധ്രുവം ഈ രാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്

മുഴുവൻ കാണുക