കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 സെപ്റ്റംബർ
ദൃശ്യരൂപം
സെന്റാറസ് നക്ഷത്രഗണം
[തിരുത്തുക]ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രഗണമാണ് സെന്റാറസ് (Centaurus). മലയാളത്തിൽ മഹിഷാസുരൻ എന്ന് പറയുന്നു. ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഈ നക്ഷത്രരാശിയിലാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്രപട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക ഗണങ്ങളുടെ പട്ടികയിലും ഇത് ഉൾപ്പെടുന്നു. ഗ്രീക്ക് പുരാണങ്ങളിലെ പകുതി മനുഷ്യന്റെയും പകുതി കുതിരയുടെയും രൂപമുള്ള സെന്റോറുകളിൽ നിന്നാണ് ഈ പേരു സ്വീകരിച്ചത്. വലിയ നക്ഷത്രങ്ങളിലൊന്നായ HR 5171, ആകാശഗംഗയിലെ ഏറ്റവും തിളക്കം കൂടിയ ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റൗറിയും ഇതിലാണുള്ളത്.