കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 മേയ്
ദൃശ്യരൂപം
ലഘുലുബ്ധകൻ
[തിരുത്തുക]ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് ലഘുലുബ്ധകൻ (Canis Minor). ചെറിയ ഒരു നക്ഷത്രരാശിയാണ് ഇത്. കാന്തിമാനം 0.34 ഉള്ള പ്രോസിയോണും 2.9 കാന്തിമാനമുള്ള ഗോമൈസെയും മാത്രമാണ് ഇതിലെ ശ്രദ്ധേയമായ നക്ഷത്രങ്ങൾ. ബെയറിന്റെ കാറ്റലോഗിൽ എട്ടു നക്ഷത്രങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. എന്നാൽ ഫ്ലെയിംസ്റ്റീഡിന്റെ കാറ്റലോഗിലാകട്ടെ പതിനാലെണ്ണമുണ്ട്.