കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 ഓഗസ്റ്റ്
ദൃശ്യരൂപം
കാശ്യപി
[തിരുത്തുക]ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കാശ്യപി (Cassiopeia). പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ W എന്ന ആകൃതിയിൽ ഉള്ളതിനാൽ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്. അതിനാൽ ധ്രുവനക്ഷത്രത്തെ കണ്ടെത്താൻ ഇത് ഉപയോഗിക്കപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞൻ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിൽ ഒന്നാണ് കാസിയോപിയ. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു. 34 ° N ന് മുകളിലുള്ള അക്ഷാംശങ്ങളിൽ നിന്ന് ഇത് വർഷം മുഴുവനും കാണാൻ സാധിക്കും.