കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2014 ഫെബ്രുവരി
ദൃശ്യരൂപം
ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന പ്രതിഭാസത്തിനാണ് ഗ്രഹണം എന്നു പറയുന്നത്. മൂന്ന് ജ്യോതിശാസ്ത്രവസ്തുക്കൾ നേർരേഖയിൽ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രന്റെ നിഴലിൽ ഭൂമി വരുന്നതു വഴി സൂര്യൻ മറയുകയോ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നതുവഴി ചന്ദ്രൻ മറയുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കാനാണ് നാം സാധാരണയായി ഗ്രഹണം എന്ന വാക്കുപയോഗിക്കാറുള്ളത്. എങ്കിലും മറ്റേതെങ്കിലും ഗ്രഹത്തിൽ നിന്നു നോക്കുമ്പോൾ അതിന്റെ ഉപഗ്രഹം സൂര്യനെ മറയ്ക്കുന്നതു സൂചിപ്പിക്കാനും ഇരട്ടനക്ഷത്രങ്ങൾ നിരീക്ഷിതാവുമായി നേർരേഖയിൽ വരുമ്പോൾ ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നത് സൂചിപ്പിക്കാനും ഒക്കെ ഈ പദം ഉപയോഗിക്കാം.