കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ജീവചരിത്രം/2010 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ‍ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4). ഓസ്ട്രേലിയൻ പ്രകൃതിശാജ്ഞൻ ആയിരുന്നു. ഡിസ്കവറി നെറ്റ്‌വർക്സ് വഴി സം‌പ്രേഷണം ചെയ്ത മുതലവേട്ടക്കാരൻ (Crocodile Hunter) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ആയിരുന്നു.1991-ൽ ഓസ്ട്രേലിയൻ മൃഗശാല സ്വന്തമായി ലഭിച്ചതുമുതലാണ് സ്റ്റീവ് പ്രശസ്തിയിലേക്കുയർന്നു തുടങ്ങിയത്. മൃഗശാലയിലെത്തുന്നവരെ വീണ്ടും ആകർഷിക്കുന്ന വ്യക്തിത്വവും അപകടകരങ്ങളായ പ്രദർശനങ്ങളും സ്റ്റീവിനെ പൊതുജനങ്ങൾക്കു പരിചിതനാക്കി. ഡിസ്കവറി നെറ്റ്‌വർക്സിൽ, പ്രത്യേകിച്ച് അനിമൽ പ്ലാനറ്റ് ചാനലിൽ, സം‌പ്രേഷണം ചെയ്തു വന്ന ദ ക്രോക്കഡൈൽ ഹണ്ടർ എന്ന പരമ്പരയാണ് സ്റ്റീവിനെ കൂടുതൽ പ്രശസ്തനാക്കിയത്. ഭാര്യ ടെറി ഇർവിൻ, മക്കൾ ബിന്ദി, റോബർട്ട്.ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.


...പത്തായം കൂടുതൽ വായിക്കുക...