കവാടം:കമ്മ്യൂണിസം/തിരഞ്ഞെടുത്ത ജീവചരിത്രങ്ങൾ/2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോതി ബസു

കൽക്കത്തയിൽ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷിൽ ബി.എ ഹോണേഴ്‌സും, ലണ്ടനിലെ മിഡിൽ ടെമ്പിളിൽ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യിൽ ആയിരുന്നപ്പോൾ തന്നെ മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെൻ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യൻ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റുഡൻസിലും അംഗമായിരുന്നു. ലണ്ടൻ മജിലിസിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതൽ 1957 വരെ വെസ്റ്റ്‌ ബംഗാൾ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു.