കവാടം:ഏഷ്യ/Selected article

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഔദ്യോഗികമായി "റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ"(Hindi: भारत गणराज्य) എന്നറിയപ്പെടുന്ന ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ‍ യൂണിയനുപുറമെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.)[11] നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ, ബംഗ്ളാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=കവാടം:ഏഷ്യ/Selected_article&oldid=658206" എന്ന താളിൽനിന്ന് ശേഖരിച്ചത്