കവാടം:ഏഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asiaportal2.png
For a topic outline on this subject, see List of basic Asia topics.


മാറ്റിയെഴുതുക  

ഏഷ്യ: ആമുഖം

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌. എല്ലാത്തരം കാലാവസ്ഥയും, ഒട്ടുമിക്കയിനം ജീവജാലങ്ങളും, എഷ്യയിലാണ്‌.
ലോകത്തിലെ പ്രധാനമതങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ മതങ്ങൾ ഒക്കെയും ജനിച്ചത്‌ ഇവിടെയാണ്‌.


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

Flag of India.svg

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഔദ്യോഗികമായി "റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ"(Hindi: भारत गणराज्य) എന്നറിയപ്പെടുന്ന ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ‍ യൂണിയനുപുറമെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.)[11] നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ, ബംഗ്ളാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.



മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

Himalayas


Image credit: NASA
Himalayas from the International Space Station.



മാറ്റിയെഴുതുക  

ഏഷ്യയിലെ രാജ്യങ്ങൾ


മാറ്റിയെഴുതുക  

വിക്കി പദ്ധതികൾ


മാറ്റിയെഴുതുക  

നിങ്ങൾക്ക് ചെയ്യാവുന്നവ




മാറ്റിയെഴുതുക  

ഏഷ്യയെ സംബന്ധിച്ചുള്ള വിഷയങ്ങൾ


മാറ്റിയെഴുതുക  

Associated Wikimedia


"https://ml.wikipedia.org/w/index.php?title=കവാടം:ഏഷ്യ&oldid=1726470" എന്ന താളിൽനിന്ന് ശേഖരിച്ചത്