കവാടം:ഊർജ്ജം/Intro

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം. താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു. ഭൂമിയിൽ ലഭിക്കുന്ന ഊർജ്ജത്തിന്റെ പ്രധാന സ്രോതസ്സ് സൂര്യനാണ്.

"https://ml.wikipedia.org/w/index.php?title=കവാടം:ഊർജ്ജം/Intro&oldid=658177" എന്ന താളിൽനിന്ന് ശേഖരിച്ചത്