കഴുത്തു ഞെരിച്ചുള്ള കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചീറ്റപ്പുലി ഇംപാല എന്ന മാനിനെ കഴുത്തു ഞെരിച്ച് കൊല്ലുന്നു, ദക്ഷിണാഫ്രിക്കയിലെ ടിംബാവടി വന്യമൃഗ സംരക്ഷണകേന്ദ്രത്തിൽ നിന്നുള്ള കാഴ്ച്ച.

ഗളബന്ധത്തിൽ (കഴുത്തുഞെരിക്കലിൽ) കഴുത്തിൽ പ്രയോഗിക്കുന്ന മർദ്ദം കാരണം തലച്ചോറിന് ഓക്സിജൻ കിട്ടാതെ അബോധാവസ്ഥയോ മരണമോ സംഭവിക്കുകയാണ് ചെയ്യുന്നത്. [1] കഴുത്തു ഞെരിച്ചുള്ള കൊല സാധാരണ പിടിവലിയോടും അക്രമത്തോടും കൂടിയാണ് നടക്കുന്നത്. കഴുത്തിൽ എന്തെങ്കിലും മുറുകുന്ന തരം അപകടങ്ങളിലും, തൂങ്ങിമരണം പോലുള്ള സാഹചര്യങ്ങളിലും (കഴുത്തൊടിയാത്തിടത്തോളം) സമാനമായ പ്രക്രീയയാണ് നടക്കുന്നത്. കഴുത്തു ഞെരിക്കൽ മരണകാരണമാകണമെന്നില്ല; ഇടവിട്ടുള്ളതോ അധികം ശക്തിയില്ലാത്തതോ ആയ ഗളബന്ധം ലൈംഗിക സുഖം വർദ്ധിപ്പിക്കുമെന്ന വിശ്വാസത്തിൽ പ്രയോഗിക്കപ്പെടാറുണ്ട് (erotic asphyxia, choking game). ആയോധന കലകളിൽ ഈ പ്രക്രീയ ഉപയോഗിക്കാറുണ്ട്.

ഗളബന്ധത്തെ പ്രധാനമായി മൂന്നു വിഭാഗങ്ങളായി തിരിക്കാം. [2]

  • തൂങ്ങിമരണം—കഴുത്തിനു ചുറ്റും കുരുക്കിട്ട് തൂങ്ങുമ്പോൾ ശരീരഭാരത്താൽ കുരുക്ക് മുറുകുന്നതിനാൽ.
  • കുരുക്കുപയോഗിച്ചുള്ള ഗളബന്ധം— തൂങ്ങാതെ കയറോ തൂണിയോ പോലുള്ള എന്തെങ്കിലും ചുരുളുന്ന വസ്തുവുപയോഗിച്ച് കഴുത്ത് മുറുക്കുമ്പോൾ സംഭവിക്കുന്നത്.
  • കൈ കൊണ്ട് കഴുത്തു ഞെരിക്കൽ— വിരലുകളോ കൈയ്യോ കൊണ്ട് കഴുത്ത് ഞെരിക്കൽ.

പൊതുവിവരങ്ങൾ[തിരുത്തുക]

കഴുത്തിൽ കരോട്ടിഡ് ധമനികൾ ഉൾപ്പെടെ ഞെരിക്കാവുന്ന പല മർമ്മസ്ഥാങ്ങലുമുണ്ട്.

കഴുത്തു ഞെരിക്കുമ്പോൾ പല രീതിയിൽ മസ്തിഷ്കത്തിൽ ഓക്സിജൻ കിട്ടുന്നത് കുറയാം.[3]

കഴുത്ത് ഞെരിക്കുന്നതിന്റെ രീതിയനുസരിച്ച് ഇവയിൽ ഒന്നോ അതിലധികമോ രീതികൾ ഒരുമിച്ച് സംഭവിക്കാം. രക്തക്കുഴലുകൾ അടയുന്നതു കാരണം തലച്ചോറിൽ ഓക്സിജൻ ലഭ്യത കുറയുന്നതാണ് പ്രധാന മാർഗ്ഗം. [4] തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം പൂർണ്ണമായി അടയുകയാണെങ്കിൽ തിരിച്ചുവരവില്ലാത്തവണ്ണം മസ്തിഷ്കകോശങ്ങൾക്ക് നാശം സംഭവിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. [5] പക്ഷേ കഴുത്തു ഞെരിക്കുമ്പോഴും വെർട്ടിബ്രൽ ധമനികളിലൂടെ രക്തപ്രവാഹം തുടരുന്നുണ്ടായിരിക്കും. [6] കരോട്ടിഡ് ധമനികൾ, ജൂഗുലാർ സിരകൾ എന്നിവ 3.4 N/cm² മർദ്ദത്താൽ അടയുമെങ്കിലും ട്രക്കിയ അടയാൻ 22 N/cm² മർദ്ദമെങ്കിലും വേണം.[7] കരോട്ടിഡ് സൈനസ് ഉത്തേജിപ്പിക്കപ്പെടാനുള്ള സാധ്യതയനുസരിച്ചിരിക്കും പെട്ടെന്ന് മരണം സംഭവിക്കാനുള്ള സംഭാവ്യത.[4] കരോട്ടിഡ് സൈനസ് ഉത്തേജനം കാരണം മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും ഇത് വളരെ തർക്കങ്ങൾക്കിടയാക്കിയിട്ടുണ്ട്. [3][8] കഴുത്ത് ഞെരിക്കാൻ തുടങ്ങിയ ശേഷം അബോധാവസ്ഥയുണ്ടാകാൻ 7 മുതൽ 14 സെക്കന്റുകൾ വരെ എടുക്കും. [9] മരണം അബോധാവസ്ഥയുണ്ടായി മിനിട്ടുകൾക്കു ശേഷം സംഭവിക്കും. [3]

കൈ കൊണ്ടു കഴുത്തു ഞെരിക്കൽ[തിരുത്തുക]

കൈ കൊണ്ട് കഴുത്തുഞെരിക്കൽ ("throttling") എന്നാൽ വിരലുകളോ കൈപ്പത്തിയോ മറ്റോ ഉപയോഗിച്ച് കഴുത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനെയാണ് അർത്ഥമാക്കുന്നത്. മൽപ്പിടുത്തമുണ്ടാകുമ്പോൾ ഇത് സാധാരണ പുരുഷന്മാർ മറ്റു പുർഷന്മാരെയപേക്ഷിച്ച് സ്തീകൾക്കെതിരേയാണ് ഉപയോഗിക്കുന്നത്. [3] എങ്ങനെയാണ് ചെയ്യുന്നതെന്നതനുസരിച്ച് വായൂനാളമോ രക്തക്കുഴലുകളോ ഇവരണ്ടുമോ അടഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്. ലാറിംഗ്സിന് കേടുപാടുകളും സംഭവിച്ചേക്കാം. [3] and fracture the hyoid or other bones in the neck.[4] ശ്വസന നാളം അടഞ്ഞുപോകുന്ന പല സാഹചര്യങ്ങളിലും ഭയാനകമായ രീതിയിൽ പ്രാണവായുവിനോടുള്ള ദാഹം അനുഭവപ്പെടുന്നതു കാരണം അത്യധികമായ പിടച്ചിലുണ്ടാകും.[3]

കുരുക്കുകൊണ്ട് കഴുത്തു ഞെരിക്കൽ[തിരുത്തുക]

കുരുക്കുകൊണ്ടുള്ള കഴുത്തു ഞെരിക്കൽ (ലിഗേച്ചർ സ്ട്രാൻഗുലേഷൻ) എന്ന പ്രയോഗം കയർ, വയർ, ഷൂ ലേസ്, തുടങ്ങിയ എന്തെങ്കിലും കഴുത്തിനെ ചുറ്റി മുറുക്കുന്ന രീതിയെയാണ് വിവക്ഷിക്കുന്നത്. [10] പ്രക്രീയ ഒന്നാണെങ്കിലും ഇത് തൂങ്ങിമരണത്തിൽ നിന്നും വേറിട്ടാണ് കണക്കിലെടുക്കുന്നത്. തൂങ്ങിമരണത്തിൽ പരേതന്റെ ശരീരഭാരം കുരുക്കു മുറുകുന്നതിൽ പങ്കു വഹിക്കുന്നുണ്ട് എന്നതാണ് പ്രധാന വ്യത്യാസം. [4] ധമനികൾ പൂർണ്ണമായി ഇടവേളകളില്ലന്തെ അടഞ്ഞിരിക്കാൻ സാധ്യത കുറവായതു കൊണ്ട് മരണത്തിനും മുൻപ് വളരെ നേരം പിടച്ചിലുണ്ടാകാൻ സാദ്ധ്യതയുണ്ട്. [4] അബോധാവസ്ഥയിലെത്താൻ 10 മുതൽ 15 സെക്കന്റ് വരെ എടുത്തേയ്ക്കാം.[10] സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആണ്ട് കൂടുതൽ കഴുത്തു ഞെരിച്ച് കൊല ചെയ്യാറുള്ളത്. [4] അപകടമരണങ്ങളും ആത്മഹത്യകളും വിരളമായി സംഭവിക്കാറുണ്ട്.[11] സ്പാനിഷ് ഇൻക്വിസിഷൻ സമയത്ത് കുറ്റം സമ്മതിച്ച് മാപ്പപേക്ഷിക്കുന്നവരെ കഴുത്തു ഞെരിച്ച ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. [12] ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അമേരിക്കയിലെ മാഫിയ കുരുക്കിട്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകങ്ങൾ സാധാരണ നടത്തിയിരുന്നത്. ദി ഗോഡ് ഫാദർ എന്ന ചലച്ചിത്രത്തിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ernoehazy, William; Ernoehazy,WS. Hanging Injuries and Strangulation. www.emedicine.com. URL last accessed March 3, 2006.
  2. Strack, Gael; McClane, George. How to Improve Investigation and Prosecution of Strangulation Cases[പ്രവർത്തിക്കാത്ത കണ്ണി]. www.polaroid.com. URL last accessed March 3, 2006.
  3. 3.0 3.1 3.2 3.3 3.4 3.5 Jones, Richard. Asphyxia Archived 2006-02-26 at the Wayback Machine., Strangulation Archived 2006-04-30 at the Wayback Machine.. www.forensicmed.co.uk. URL last accessed February 26, 2006.
  4. 4.0 4.1 4.2 4.3 4.4 4.5 Ferris, J.A.J. Asphyxia. www.pathology.ubc.ca. URL's last accessed March 1, 2006 (DOC format)
  5. Koiwai, Karl. How Safe is Choking in Judo?. judoinfo.com. URL last accessed March 3, 2006.
  6. Reay, Donald; Eisele, John. Death from law enforcement neck holds. www.charlydmiller.com.URL last accessed March 3, 2006
  7. Gunther, Wendy. On Chokes (Medical), with quotations from Spitz and Fisher's Medicolegal Investigation of Death: Guidelines for the Application of Pathology to Crime Investigation. www.aikiweb.com. URL last accessed March 3, 2006.
  8. Passig,K. Carotid Sinus reflex death - a theory and its history Archived 2012-05-04 at the Wayback Machine.. www.datenschlag.org. URL last accessed February 28, 2006.
  9. Koiwai, Karl. Deaths Allegedly Caused by the Use of "Choke Holds" (Shime-Waza). judoinfo.com URL last accessed March 3, 2006.
  10. 10.0 10.1 Turvey, Brent (1996). A guide to the physical analysis of ligature patterns in homicide investigations Archived 2012-07-24 at the Wayback Machine.. Knowledge Solutions Library, Electronic Publication. www.corpus-delicti.com. URL last accessed March 1, 2006.
  11. University of Dundee, Forensic Medicine. Asphyxial Deaths Archived 2005-01-21 at the Wayback Machine.. www.dundee.ac.uk. URL last accessed March 3, 2006.
  12. Reston, James Jr. Dogs of God: Columbus, the Inquisition, and the Defeat of the Moors. Doubleday, 2005. ISBN 0-385-50848-4.

രേഖകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]