കലിബംഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലിബംഗൻ
Westernmound.jpg
The western mound of Kalibangan, known as the Citadel
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Rajasthan" does not exist
LocationRajasthan, India
RegionThar desert
Coordinates29°28′27″N 74°7′49″E / 29.47417°N 74.13028°E / 29.47417; 74.13028Coordinates: 29°28′27″N 74°7′49″E / 29.47417°N 74.13028°E / 29.47417; 74.13028
TypeSettlement
History
AbandonedAround the 20th or 19th century BCE
PeriodsHarappan 1 to Harappan 3C
CulturesIndus Valley Civilization

ഘാഗ്ഗർ (ഘാഗ്ഗർ-ഹക്ര) നദീതടത്തിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കലിബംഗൻ. [1][2] [3] സിന്ധൂ നദീതട നാഗരികതയുടെ ചരിത്രാതീതമായ സ്വഭാവം കാളിബംഗനിൽ നിന്നും ആദ്യമായി ലുയിഗി ടെസിറ്റോറി എന്ന പര്യവേഷകൻ തിരിച്ചറിഞ്ഞു. ഖനനം പൂർത്തിയാക്കി 34 വർഷത്തിനുശേഷം കലിബംഗന്റെ ഉത്ഖനന റിപ്പോർട്ട് 2003 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം സിന്ധൂനദീതട നാഗരികതയുടെ പ്രധാന പ്രവിശ്യാ തലസ്ഥാനമായാണ് കാളിബംഗനെ കരുതുന്നത്. "ലോകത്തിലെ ആദ്യത്തെ ഉഴുതുമറിച്ച വയലുകൾ" കലിബംഗാനിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. [4]

കണ്ടെത്തൽ[തിരുത്തുക]

ചരിത്രാതീതകാലത്തെ ഒരു സ്ഥലമെന്ന നിലയിൽ കലിബംഗന്റെ സവിശേഷത ഇറ്റാലിയൻ ഇൻഡോളജിസ്റ്റായ ലൂയിജി പിയോ ടെസിറ്റോറി(1887-1919)യായിരുന്നു[5] കണ്ടെത്തിയത്. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ അദ്ദേഹം ചില ഗവേഷണങ്ങൾ നടത്തുകയായിരുന്ന അദ്ദേഹം ഈ പ്രദേശത്തെ അവശിഷ്ടങ്ങളുടെ സ്വഭാവത്തിൽ പ്രത്യേകത തോന്നുകയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സർ ജോൺ മാർഷലിന്റെ സഹായം തേടുകയും ചെയ്തു. തുടർന്നുള്ള പര്യവേഷണങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ ചരിത്രാതീത, മൗര്യത്തിനു മുമ്പുള്ളവയാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയാണ് ടെസിറ്റോറി. ഹാരപ്പൻ സംസ്കാരം ശരിയായി അംഗീകരിക്കപ്പെടുന്നതിന് അഞ്ച് വർഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, പ്രധാന ഹാരപ്പൻ നഗരങ്ങളും സിന്ധുവും പാകിസ്ഥാന്റെ ഭാഗമായിത്തീർന്നു. ഇതോടെ ഇന്ത്യൻ പുരാവസ്തു ഗവേഷകർ ഇന്ത്യയിലെ ഹാരപ്പൻ സൈറ്റുകൾക്കായുള്ള അന്വേഷണം ശക്തമാക്കാൻ നിർബന്ധിതരായി. ഈ സൈറ്റ് ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് ഖനനത്തിനായി അടയാളപ്പെടുത്തിയ ആദ്യത്തെ വ്യക്തിയാണ് അംലാനന്ദ് ഘോഷ് (മുൻ ഡയറക്ടർ ജനറൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). ബി. ബി. ലാലിന്റെ നേതൃത്വത്തിൽ ബാൽകൃഷ്ണൻ ഥാപ്പർ, എം. ഡി. ഖരേ, കെ. എം. ശ്രീവാസ്തവ, എസ്. പി. ജെയിൻ എന്നിവർ തുടർച്ചയായി 9 ഉത്ഖനന സെഷനുകളിൽ 9 വർഷം (1960-69) ഇവിടെ പര്യവേഷണം നടത്തി. ഈ ഖനനം അപ്രതീക്ഷിതമായി സംസ്കാരങ്ങളുടെ ക്രമം വെളിച്ചത്തുകൊണ്ടുവന്നു. [6]

അവലംബം[തിരുത്തുക]

  1. Calkins, PB; Alam M. "India". Encyclopædia Britannica. ശേഖരിച്ചത് 2008-12-31.
  2. Lal, BB (2002). "The Homeland of Indo-European Languages and Culture: Some Thoughts". Purātattva. Indian Archaeological Society. pp. 1–5.
  3. McIntosh, Jane (2008) The Ancient Indus Calley : New Perspectives. ABC-CLIO. Page 77
  4. Lal, BB (2003). Excavations at Kalibangan, the Early Harappans, 1960-1969. Archaeological Survey of India. pp. 17, 98.
  5. cf. Finding Forgotten Cities.
  6. this is the wording of the official website of ASI : http://asi.nic.in/asi_exca_imp_rajasthan.asp
"https://ml.wikipedia.org/w/index.php?title=കലിബംഗൻ&oldid=3222474" എന്ന താളിൽനിന്ന് ശേഖരിച്ചത്