കലാമണ്ഡലം ബിന്ദുലേഖ
കലാമണ്ഡലം ബിന്ദുലേഖ | |
---|---|
ജനനം | ബിന്ദുലേഖ 18 October 1978 (46 വയസ്സ്) |
തൊഴിൽ(s) | ചുമർ ചിത്രകാരി, നർത്തകി |
സജീവ കാലം | 2001 - |
ജീവിതപങ്കാളി | മാധവ് രാംദാസൻ |
കേരളത്തിൽ നിന്നുള്ള ചുമർചിത്രകാരിയും ഭരതനാട്യ, മോഹിനിയാട്ട നർത്തകിയുമാണ് കലാമണ്ഡലം ബിന്ദുലേഖ.[1] നിരവധി ചുമർ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. [2]
ജീവിതരേഖ
[തിരുത്തുക]1978 ഒക്ടോബർ 18ന് ജനിച്ചു. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ബിരുദം നേടി. ചുമർചിത്രകാരനും ഭർത്തൃസഹോദരനുമായ പി.കെ. സദാനന്ദനിൽനിന്നും പ്രചോദനമുൾക്കൊണ്ട് ചുമർചിത്രകല അഭ്യസിച്ചു.[3] തിരൂരിലെ വടക്കുറുമ്പക്കാവ് ക്ഷേത്രത്തിലായിരുന്നു ബിന്ദുലേഖ ആദ്യം ചുമർചിത്രം വരച്ചത്. സരസ്വതി, ഭദ്രകാളി, മഹാലക്ഷ്മി എന്നീ ദേവികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ ചിത്രം.[4] 2004ൽ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറിയിൽ വച്ചായിരുന്നു ആദ്യത്തെ ചുമർ ചിത്ര പ്രദർശനം. ബാംഗ്ലൂരിലും മുംബൈയിലുമായി പല പ്രദർശനങ്ങളിലും പങ്കാളിയായിട്ടുണ്ട്.
ശൈലി
[തിരുത്തുക]പാരമ്പര്യമായുള്ള ചുമർചിത്രകലയും ആധുനിക ചിത്രകലയും സംയോജിപ്പിച്ചുള്ളതാണ് ബിന്ദുലേഖയുടെ ചുമർചിത്രങ്ങൾ. വൈവിധ്യങ്ങളാർന്ന നിറങ്ങളാണ് പല ചിത്രങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്.
പ്രദർശനങ്ങൾ
[തിരുത്തുക]- മനോയാനം - സ്വപ്നപ്രയാണം
- ട്രഡിഷൻ ആൻഡ് ബിയോണ്ട്
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/2004/10/09/stories/2004100905280300.htm
- ↑ http://www.newindianexpress.com/cities/kochi/2014/sep/19/A-Dancers-Tryst-With-Colours-662405.html
- ↑ archives.deccanchronicle.com/130722/lifestyle-booksart/article/mural-story
- ↑ www.thehindu.com/todays-paper/tp-national/tp-kerala/mural-artist-to-display-her-paintings/article2345484.ece