പി.കെ. സദാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. സദാനന്ദൻ
Pk sadanandan.jpg
ജനനം1965 (വയസ്സ് 55–56)
തൊഴിൽചിത്രകാരൻ, കാർട്ടൂണിസ്റ്റ്
സജീവ കാലം1989 -
ജീവിതപങ്കാളി(കൾ)ആശ സദാനന്ദൻ
കുട്ടികൾഐശ്വര്യലക്ഷ്മി , സൂര്യബ്രുപസ്പതി

കേരളീയനായ ചുമർചിത്രകാരനാണ് പി.കെ. സദാനന്ദൻ (ജനനം: 1965).

ജീവിതരേഖ[തിരുത്തുക]

1965ൽ ജനിച്ചു. ഗുരുവായൂരിലുള്ള മ്യൂറൽ പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടി. മൈസൂരിലുള്ള കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. നിരവധി പുസ്തകങ്ങൾക്കു വേണ്ടിയും പത്രമാസികകൾക്കു വേണ്ടിയും ചിത്രങ്ങളും കാർട്ടൂണുകളും വരച്ചിട്ടുണ്ട്. 1993 മുതൽ 1998 വരെ തിരുവനന്തപുരം ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ സമയത്ത് 3,400 അടി ചുവർ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രധാന ചുമതല പി.കെ. സദാനന്ദനായിരുന്നു. 1989 മുതൽ ലോക വ്യാപകമായി നിരവധി സോളോ ഗ്രൂപ്പ് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 'വേ ഓഫ് ദി ക്രോസ്' എന്ന പേരിൽ കലാമണ്ഡലം ബിന്ദുലേഖയോടൊപ്പം 14 മ്യൂറൽ പെയിന്റിങ്ങുകൾ ചെയ്തിട്ടുണ്ട്.[1] തൃശൂരിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിലെ ചുമർ ചിത്രങ്ങളും പി.കെ. സദാനന്ദന്റെ സൃഷ്ടികളാണ്. [2]

ശൈലി[തിരുത്തുക]

അജന്ത - എല്ലോറ ഗുഹാചിത്രങ്ങളുടെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പി.കെ. സദാനന്ദന്റെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. കൂടുതൽ ചിത്രങ്ങളിലും പ്രകൃതിയിൽ നിന്നുള്ള നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിന് പ്രാധാന്യം നൽകിയുള്ള കേരളത്തിലെ പരമ്പരാഗത മ്യൂറൽ ശൈലിയിൽ നിന്നും നീല നിറത്തിന് പ്രാമുഖ്യം നൽകിയുള്ള ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെയിൽ ചുമർ ചിത്ര രചന നടത്തുന്ന പി.കെ. സദാനന്ദൻ

പറയി പെറ്റ പന്തിരുകുലം എന്ന കഥയെ ആസ്പദമാക്കിയുള്ള ഒരു ചുമർ ചിത്രമാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രധാന വേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്. പൗരാണിക സങ്കല്പങ്ങളിൽ നിന്നുള്ള ബിംബങ്ങളും ആഖ്യാനങ്ങളും അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രകൃതിദത്ത പ്രതിഭാസങ്ങളും ജൈവിക ലോകവും അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. [3]പൂർണമായും പ്രകൃതിയിൽ നിന്നുള്ള നിറങ്ങളാണ് ഈ ചുമർ ചിത്രം വരയ്ക്കാനായി ഉപയോഗിച്ചിട്ടുള്ളത്. കൊച്ചി-മുസിരിസ് ബിനാലെ ആരംഭിച്ചതിനു ശേഷമാകും ഈ ചിത്രം പൂർത്തിയാവുക.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

  • എ.ടി. അബു മെമ്മോറിയൽ അവാർഡ്
  • ഓൾ കേരള ക്രിയേറ്റീവ് ആർട്ടിസ്റ്റ് അസോസിയേഷൻ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.thehindubusinessline.com/todays-paper/tp-life/fusion-time-in-kerala-murals/article1758819.ece
  2. http://kochimuzirisbiennale.org/kmb_2016_artists/
  3. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  4. http://www.destination-kerala.com/2016/12/09/story-of-an-artwork-p-k-sadanandan-on-preparing-his-mural-for-kmb-2016/

പുറം കണ്ണികൾ[തിരുത്തുക]

P.K. Sadanandan

"https://ml.wikipedia.org/w/index.php?title=പി.കെ._സദാനന്ദൻ&oldid=2459176" എന്ന താളിൽനിന്ന് ശേഖരിച്ചത്