കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
ജനനം1924
മരണം1992
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി ചെണ്ട കലാകാരൻ

പ്രമുഖ ചെണ്ടവാദ്യ കലാകാരനാണ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ[അവലംബം ആവശ്യമാണ്]. വാരണാസി മാധവൻ നമ്പൂതിരി, കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, തുടങ്ങി ഒരു വലിയ ശിഷ്യഗണം അദ്ദേഹത്തിനുണ്ട്. ഇന്നു കഥകളി രംഗത്ത് ചെണ്ട ഉപയോഗിക്കുന്നവരിൽ മിക്കവാറും പേരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോ പ്രശിഷ്യന്മാരോ ആയിരിക്കും[1]. ഭീഷ്മപ്രതിജ്ഞ എന്ന ഒരു ആട്ടക്കഥ അദ്ദേഹം എഴുതിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

കഥകളി നടൻ കലാമണ്ഡലം രാമൻ കുട്ടിനായർ, കൃഷ്ണൻകുട്ടി പൊതുവാൾ, മദ്ദളം അപ്പുക്കുട്ടി പൊതുവാൾ എന്നിവർ ചേർന്നുള്ള യോജിപ്പ് കുട്ടിത്രയം എന്ന പേരിൽ വളരെ പ്രസിദ്ധമായിരുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-16. Retrieved 2014-12-09.