കലംകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലംകാരി തുണിത്തരത്തിൽ ശ്രീകൃഷ്ണന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു. National Handicrafts and Handlooms Museum, New Delhiൽ

കൈകൾ കൊണ്ട് ചായം പൂശി ചിത്രങ്ങൾ വരച്ചതോ, തടിക്കട്ടകളിൽ ചായംമുക്കി അച്ചടിച്ചതോ ആയ ഒരിനം പരുത്തിതുണികളാണ് കലംകാരി (Kalamkari) .പേർഷ്യൻ ഭാഷയിൽനിന്നും കടംകൊണ്ടതാണ് കലംകാരി എന്ന വാക്ക്. പേന, കൈപ്പണി വൈദഗ്ദ്ധ്യം എന്നർത്ഥം വരുന്ന രണ്ട് പേർഷ്യൻ വാക്കുകൾ കൂടിച്ചേർന്നാണ് കലംകാരി എന്ന വാക്കുണ്ടായത്. പേര് സ്വീകരിച്ചത് പേർഷ്യൻ ഭാഷയിൽ നിന്നാണെങ്കിലും കലംകാരിയുടെ വരവ് ആന്ധ്രയിൽ നിന്നാണ്. ഇന്ത്യയിൽ രണ്ട് തരം സവിശേഷമായ കലംകാരി വിദ്യകൾ നിലവിലുണ്ട്. ശ്രീകാളഹസ്തി ശൈലിയും മച്ചിലിപട്ടണം ശൈലിയും.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രാമീണ ഗായകരുടെയും ചിത്രകാരന്മാരുടെയും ഒരു സംഘം ആന്ധ്രയിലാകെ ഹിന്ദു പുരാണകഥകൾ പാടിയും പറഞ്ഞും അലഞ്ഞുനടന്നിരുന്നുവത്രേ. പിന്നീടവർ തങ്ങളുടെ കഥകൾ പലതും പേന വെച്ച് ചിത്രങ്ങളായി വരച്ച് പ്രദർശിപ്പിക്കാൻ തുടങ്ങി. ഈ ചിത്രങ്ങളാണ് കലംകാരിയുടെ ആദ്യരൂപം.

മോഹൻജൊദാരോ പ്രദേശങ്ങളിൽ നിന്ന് കലംകാരിയുടെ ആദ്യരൂപങ്ങൾ ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. മുഗൾ രാജാക്കന്മാർ ഗോൽക്കൊണ്ട, കോമണ്ഡൽ പ്രദേശങ്ങളിൽ ക്വലംകാർസ് എന്നറിയപ്പെടുന്ന ചിത്രകാരന്മാരെ ഈ കല കൂടുതൽ പരിശീലിപ്പിച്ചു. ഗോൽക്കൊണ്ട സുൽത്താന്മാർ തങ്ങളുടെ ഭരണകാലത്തും കലംകാരിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നും ആന്ധ്രാപ്രദേശിലെ വിവിധ ഗ്രാമങ്ങളിൽ ഈ കല പരിശീലിപ്പിക്കുകയും ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

ശ്രീകാളഹസ്തി കലംകാരി- ഇതിൽ പേന ഉപയോഗിച്ച് കൈ കൊണ്ട് പരുത്തിതുണികളിൽ ചിത്രങ്ങൾ വരച്ച് ചായം പൂശുന്നു. പൂർണ്ണമായും കൈകളുപയോഗിച്ച് ചെയ്യുന്ന ഈ വിദ്യ ക്ഷേത്ര പരിസരങ്ങളിൽ രൂപം കൊണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു മതപരമായ താദാത്മ്യമാണുള്ളത്. രാമായണത്തിലേയും മഹാഭാരതത്തിലേയും പുരാണങ്ങളിലേയും ദേവീദേവന്മാരേയും ദൃശ്യവിഷയങ്ങളുമാണ് ശ്രീകാളഹസ്തി കലംകാരി ചിത്രീകരിക്കുന്നത്. പ്രകൃതിയിൽ നിന്നും കിട്ടുന്ന നിറങ്ങൾ മാത്രം ഉപയോഗിക്കുന്ന ഈ ഹസ്തകലയിൽ പതിനേഴ് അധികശ്രമമുള്ള ഘട്ടങ്ങളാണുള്ളത്.

ശ്രീകലാഹസ്തി കലംകാരി
വിവരണംപേനയും പ്രകൃതിദത്തമായ ചായങ്ങളും ഉപയോഗിച്ച് തുണിത്തരങ്ങളിൽ ചിത്രങ്ങൾ വരക്കുന്ന സമ്പ്രദായം.
തരംകരകൗശലം
രാജ്യംഇന്ത്യ
പദാർത്ഥം


മച്ചിലിപട്ടണം കലംകാരി- ആന്ധ്രാപ്രദേശിൽ കൃഷ്ണജില്ലയിലെ മച്ചിലിപട്ടണത്തിനടുത്തുള്ള പെഡനയിലാണ് ഈ കലാരൂപം രൂപംകൊണ്ടത്. ചിത്രങ്ങൾ കൊത്തിയ മരക്കട്ടകളിൽ പച്ചക്കറികളിൽ നിന്നും എടുക്കുന്ന നിറങ്ങൾ മുക്കി പരുത്തിതുണികളിൽ മനോഹരമായ ചിത്രങ്ങൾ അച്ചടിക്കുന്ന രീതിയാണിത്. ഇത്തരത്തിൽ നിർമാക്കുന്ന കിടക്കവിരികൾ, സാരികൾ, തിരശ്ശീലകൾ തുടങ്ങിയവ ആളുകൾക്കിടയിൽ പ്രിയമേറിയവയാണ്. ഈ കരകൗശല വിദ്യ ആന്ധ്രാപ്രദേശിന്റെ ഭൂമിശാസ്ത്രസൂചകോൽപന്നങ്ങളിൽ പെടുന്ന ഒന്നാണ്.[1][2] [3]

മാച്ചിലിപട്നം കലംകാരി
വിവരണംചിത്രങ്ങൾ കൊത്തിയ മരക്കട്ടകളും പ്രകൃതിദത്തമായ ചായങ്ങളും ഉപയോഗിച്ച് തുണിത്തരങ്ങളിൽ ചിത്രങ്ങൾ വരക്കുന്ന സമ്പ്രദായം.
തരംകരകൗശലം
പ്രദേശംമച്ചിലിപട്ടണം, Krishna district, ആന്ധ്രാപ്രദേശ്
രാജ്യംഇന്ത്യ
പദാർത്ഥം


അവലംബം[തിരുത്തുക]

  1. "Geographical Indication". The Hans India. 2016 January 23. Retrieved 2016 January 25. {{cite news}}: Check date values in: |accessdate= and |date= (help)
  2. "State Wise Registration Details of G.I Applications" (PDF). Geographical Indication Registry. p. 3. Archived from the original (PDF) on 2016-02-01. Retrieved 2016 January 28. {{cite web}}: Check date values in: |accessdate= (help)
  3. "Kalamkari back in demand". The Hindu. Tirupati. 2010 October 25. Archived from the original on 2011 August 10. {{cite news}}: Check date values in: |date= and |archivedate= (help)

കൂടുതൽ അറിവിന്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലംകാരി&oldid=3697742" എന്ന താളിൽനിന്ന് ശേഖരിച്ചത്