കരോൾ ഡെംപ്‌സ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരോൾ ഡെംപ്‌സ്റ്റർ
ഡെംപ്‌സ്റ്റർ 1920 ൽ.
ജനനം(1901-12-09)ഡിസംബർ 9, 1901
മരണംഫെബ്രുവരി 1, 1991(1991-02-01) (പ്രായം 89)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഗ്ലെൻഡേൽ, കാലിഫോർണിയ, യു.എസ്.
തൊഴിൽനടി
സജീവ കാലം1916–1926
ജീവിതപങ്കാളി(കൾ)
എഡ്വിൻ എസ്. ലാർസൻ
(m. 1926; died 1978)

കരോൾ ഡെംപ്‌സ്റ്റർ (ഡിസംബർ 9, 1901 - ഫെബ്രുവരി 1, 1991) നിശബ്ദ സിനിമാ കാലഘട്ടത്തിലെ ഒരു അമേരിക്കൻ നടിയായിരുന്നു.[1] 1916 മുതൽ 1926 വരെയുള്ള കാലത്ത് അവർ ഡി.ഡബ്ല്യു ഗ്രിഫിത്ത് എന്ന സംവിധായകൻറെ ധാരാളം സിനിമകളൽ അഭിനയിച്ചു.

ആദ്യകാലം[തിരുത്തുക]

മിനസോട്ടയിലെ ഡുലുത്ത് നഗരത്തിൽ ജനിച്ച കരോൾ ഡെംപ്‌സ്റ്റർ മഹാതടാകമേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു ക്യാപ്റ്റന്റെ നാല് മക്കളിൽ ഇളയ കുട്ടിയായിരുന്നു. പിതാവ് തൻറെ തൊഴിമേഖല മാറ്റാൻ തീരുമാനിച്ചപ്പോൾ കുടുംബം കാലിഫോർണിയയിലേക്ക് താമസം മാറി.

കരിയർ[തിരുത്തുക]

1910-കളുടെ മധ്യത്തിൽ മറ്റ് ഗ്രിഫിത്ത് ചിത്രങ്ങളിലെ സ്ഥിരം നടിമാരായിരുന്ന ലിലിയൻ, ഡൊറോത്തി ഗിഷ്, മേ മാർഷ് എന്നിവരോടൊപ്പം ഇതിഹാസ ചലച്ചിത്ര സംവിധായകൻ ഡി.ഡബ്ല്യു. ഗ്രിഫിത്തിനു കീഴിലുള്ള ഒരു കരാർ നടിയായാണ് ഡെംപ്‌സ്റ്റർ സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്. 15-ആം വയസ്സിൽ, 1916-ൽ പുറത്തിറങ്ങിയ ഇൻടോളറൻസ് എന്ന സിനിമയിൽ ഗ്രിഫിത്ത് ഡെംപ്‌സ്റ്ററിന് ആദ്യ വേഷം നൽകി. മറ്റൊരു കൗമാരക്കാരിയായ നവാഗത നടി മിൽഡ്രഡ് ഹാരിസിനൊപ്പം ബാബിലോണിയൻ അന്തഃപ്പുര സ്ത്രീകളിൽ ഒരാളായി ഈ ചിത്രത്തിൽ അവർ അഭിനയിച്ചു. താമസിയാതെ ഗ്രിഫിത്തിന്റെ ഇഷ്ടനടികളിൽ ഒരാളായി മാറിയ ഡെംപ്‌സ്റ്റർ മേ മാർഷിന്റെയും ലിലിയൻ ഗിഷിന്റെയും നീരസത്തെ വകവയ്ക്കാതെ 1920-കളിൽ അദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളിലും അവർക്ക് വേഷം നൽകി. 1920-കളുടെ തുടക്കത്തിൽ ഗ്രിഫിത്ത് തന്റെ ഭാര്യ ലിൻഡ ആർവിഡ്‌സണുമായി അകന്നു കഴിയുമ്പോൾ ഡെംപ്‌സ്റ്റർ കൂടുതൽ പ്രായമുള്ള ഗ്രിഫിത്തുമായി പ്രണയത്തിലായി. 1919-ൽ ഗ്രിഫിത്ത് സംവിധാനം ചെയ്ത ദ ഗേൾ ഹൂ സ്റ്റേഡ് അറ്റ് ഹോം എന്ന ചിത്രത്തിൽ റോബർട്ട് "ബോബി" ഹാരോണിനൊപ്പമുള്ളതായിരുന്ന ഡെംപ്‌സ്റ്ററിന്റെ ആദ്യ മുഖ്യവേഷം.

ഗ്രിഫിത്തിന്റെ ദി ലവ് ഫ്ലവർ (1920), ഡ്രീം സ്ട്രീറ്റ് (1921), വൺ എക്‌സൈറ്റിംഗ് നൈറ്റ് (1922), ഈസിൻറ് ലൈഫ് വണ്ടർഫുൾ (1924), അമേരിക്ക (1924), സാലി ഓഫ് ദി സോഡസ്റ്റ് (1925), ദാറ്റ് റോയൽ ഗേൾ (1925) എന്നീ ചിത്രങ്ങളിലും തുടർന്ന് അഭിനയിച്ചു. ജോൺ ബാരിമോർ, റിച്ചാർഡ് ബാർത്തൽമെസ്, വില്യം പവൽ, ഐവർ നോവെല്ലോ, ഡബ്ല്യു.സി. ഫീൽഡ്സ് തുടങ്ങിയ അക്കാലത്തെ പ്രമുഖ അഭിനേതാക്കളുടെ നായികയായി ഡെംപ്സ്റ്റർ പ്രത്യക്ഷപ്പെട്ടു. 1926-ൽ ഡെംപ്‌സ്റ്റർ തന്റെ അവസാന ചിത്രമായ ദി സോറോസ് ഓഫ് സാത്താൻ (1926) എന്ന ഗ്രിഫിത്ത് ചിത്രത്തിൽ അഡോൾഫ് മെൻജോ, റിക്കാർഡോ കോർട്ടെസ്, ഹംഗേറിയൻ വാമ്പയർ നടി ലയ ഡി പുട്ടി എന്നിവരോടൊപ്പം അഭിനയിച്ചു. ഡെംപ്‌സ്റ്റർ പിന്നീട് 1926-ൽ സമ്പന്നനായ ബാങ്കർ എഡ്വിൻ എസ്. ലാർസനെ വിവാഹം കഴിക്കുന്നതിനായി ചലച്ചിത്ര രംഗത്തുനിന്ന് വിരമിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Carol Dempster". Variety. March 3, 1991. Archived from the original on 3 October 2017. Retrieved 3 October 2017.
  2. "Carol Dempster". Variety. March 3, 1991. Archived from the original on 3 October 2017. Retrieved 3 October 2017.
"https://ml.wikipedia.org/w/index.php?title=കരോൾ_ഡെംപ്‌സ്റ്റർ&oldid=3949185" എന്ന താളിൽനിന്ന് ശേഖരിച്ചത്