കരോലിൻ ദൻജുമ
കരോലിൻ ദൻജുമ | |
---|---|
ജനനം | Caroline Uduak Abasi Ekanem Maiduguri, Nigeria |
വിദ്യാഭ്യാസം | University of Calabar Edinburgh Business School |
തൊഴിൽ | Actress |
സജീവ കാലം | 2004-2007; 2015-present |
ജീവിതപങ്കാളി(കൾ) | Musa Danjuma (sep. 2016) |
കുട്ടികൾ | 3 |
ഒരു നൈജീരിയൻ നടിയാണ് കരോലിൻ ദൻജുമ. മുമ്പ് കരോലിൻ എകനേം എന്നറിയപ്പെട്ടിരുന്നു. ചിക്കോ എജിറോയുടെ ചില ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് 2004-ൽ അവർ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ചലച്ചിത്രമേഖലയിൽ നിന്നുള്ള ഒരു ഇടവേളയ്ക്ക് ശേഷം, 2016-ൽ അവർ ഒരു തിരിച്ചുവരവ് നടത്തി. ഒരു റൊമാന്റിക് ത്രില്ലർ ചലച്ചിതമായ സ്റ്റാൾക്കർ നിർമ്മിക്കുകയും അതിൽ അവർ അഭിനയിക്കുകയും ചെയ്തു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ഒരു സ്കോട്ടിഷ് വംശജനായ പിതാവിനും നൈജീരിയൻ വംശജയായ അമ്മയുടെയും മകളായി കരോലിൻ ജനിച്ചു..[1][2] അവർ മൂന്ന് മക്കളിൽ ആദ്യത്തേതാണ്.[3] അവർ കലബാർ സർവകലാശാലയിൽ പരിസ്ഥിതി സംരക്ഷണ മാനേജ്മെന്റ്, ഭൂമിശാസ്ത്രം, പ്രാദേശിക ആസൂത്രണം എന്നിവ പഠിച്ചു.[4] 2016-ൽ എഡിൻബർഗ് ബിസിനസ് സ്കൂളിൽ നിന്ന് സംഘടനാപരമായ പ്രവർത്തനരീതിയിലെ നേട്ടത്തിന്റെ സർട്ടിഫിക്കറ്റും അവർ നേടി.[5]
അഭിനയ ജീവിതം
[തിരുത്തുക]2004-ൽ പുറത്തിറങ്ങിയ ഡെഡ്‌ലി കെയർ എന്ന ചിത്രത്തിലൂടെ ദൻജുമയെ നൈജീരിയൻ ചലച്ചിത്ര സംവിധായകൻ ചിക്കോ എജിറോ, നൈജീരിയൻ നടി റീത്ത ഡൊമിനിക്കിലൂടെ, നൈജീരിയൻ ചലച്ചിത്രമേഖലയ്ക്ക് പരിചയപ്പെടുത്തി. ഡെഡ്‌ലി കിസ് (2004), മിസ്സിംഗ് ഏഞ്ചൽ (2004), ദ ക്യാപ്റ്റർ (2006), ഫോറിൻ അഫയേഴ്‌സ്, റിയൽ ലവ്, ദി ട്വിസ്റ്റ്, എ സെക്കൻഡ് ടൈം, ദി ബീസ്റ്റ് ആൻഡ് ദ ഏഞ്ചൽ എന്നിവയുൾപ്പെടെ വിജയകരമായ മറ്റ് ചിത്രങ്ങളിലും അവർ അഭിനയിച്ചു. ജിം ഐയ്‌കെയും എൻസെ ഇക്‌പെ എറ്റിമും ഒരുമിച്ച് അഭിനയിച്ച സ്റ്റാക്കർ ആണ് അവരുടെ ഏറ്റവും പുതിയ ചിത്രം. 2017 ഓഗസ്റ്റിൽ, ഒരു പാൻ-ആഫ്രിക്കൻ ഓർഗനൈസേഷൻ നൈജീരിയൻ യുവാക്കൾക്കുള്ള കഴിവുകൾ വളർത്തിയെടുക്കുന്നതിനെ കേന്ദ്രീകരിച്ചുള്ള അവരുടെ അഭിഭാഷക പരിപാടികൾക്ക് അവരെ ആദരിച്ചു.[6]
സ്വകാര്യ ജീവിതം
[തിരുത്തുക]2007-ൽ തിയോഫിലസ് ദൻജുമയുടെ ഇളയ സഹോദരനായ മൂസ ദൻജുമയുമായുള്ള വിവാഹത്തിന് ശേഷം ദഞ്ജുമ നോളിവുഡിൽ അഭിനയിക്കുന്നത് കുറവായിരുന്നു.[7] ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.[8] അവർ 2016-ൽ വേർപിരിഞ്ഞു.[9]
പല പ്രാദേശിക പ്രസിദ്ധീകരണങ്ങളും അവരുടെ ജനന വർഷം 1980 നും 1981 നും ഇടയിൽ ഉദ്ധരിക്കുന്നുണ്ടെങ്കിലും,[10][1] താൻ ജനിച്ചത് 1987 ജൂൺ 26 ന് ആണെന്ന് ദൻജുമ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Caroline Danjuma is 34 years old". Pulse GH. Retrieved 23 June 2016.
- ↑ "Nollywood actress Danjuma turns 33". The Eagle Online. Retrieved 23 June 2016.
- ↑ "I have never compromise my body for money.......Caroline Ekanem Danjuma". Modern Ghana. Retrieved 23 June 2016.
- ↑ "Why I married Danjuma". Newswatch Times. Archived from the original on 30 April 2016. Retrieved 23 June 2016.
- ↑ "Actress Caroline Danjuma to embark on MBA in Oil & Gas". Nigerian Voice. Retrieved 21 September 2016.
- ↑ "Caroline Danjuma Wins 2017 Mandela Award". TheTideNewsOnline.com. Nigeria: Rivers State Newspaper Corp. 11 August 2017. Retrieved 2 December 2017.
- ↑ "Caroline Ekanem stages comeback". The Vanguard. 20 July 2013. Retrieved 25 June 2016.
- ↑ "Caroline Danjuma & Husband Celebrate the 1st Year Birthday of their Daughter Elizabeth". Bella Naija. 4 October 2015. Retrieved 31 July 2016.
- ↑ "Caroline Danjuma's 10-Year-Old Marriage Crashes + Husband's Pregnant Mistress Set To Move In". Information Nigeria. Retrieved 24 June 2016.
- ↑ "Actress Caroline Ekanem stages comeback". Vanguard. Retrieved 20 July 2013.