Jump to content

കരുതൽ തടങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില സാഹചര്യങ്ങളിൽ കുറ്റം ചെയ്യുമെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ ഒരു കരുതലെന്ന നിലയിൽ തടവിൽ പാർപ്പിക്കുന്നതാണ്‌ കരുതൽ തടങ്കൽ അഥവാ പ്രിവന്റീവ് ഡിറ്റൻഷൻ. ആഭ്യന്തര, പൊതുസുരക്ഷിതത്വത്തെ മുൻനിർത്തിയാണ്‌ ഈ സമ്പ്രദായം നടപ്പിലാക്കുന്നത്.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിൽ 1950-ലാണ്‌ ഈ നടപടിക്ക് ഭരണഘടനാ അംഗീകാരം ലഭ്യമായത്. ഇതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് സർദാർ വല്ലഭായി പട്ടേലാണ്. 1975-ലെ അടിയന്തരാവസ്ഥക്കാലത്താണ് തടങ്കൽ ഏറ്റവും കർശനമായി നടപ്പാക്കിയത്. ജില്ലാ കളക്ടർമാരാണ് കരുതൽ തടങ്കൽ നിയമം നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടപ്പിലാക്കേണ്ടത്. ഈ നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായി തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. ടാഡ ആക്‌ട് (TADA Act) ഒരു കരുതൽ തടങ്കൽ നിയമമാണ്. 1980-ലെ ദേശീയസുരക്ഷ നിയമപ്രകാരമാണ് കേന്ദ്ര-സംസ്ഥാനങ്ങൾക്ക് ഈ നിയമം നടപ്പിലാക്കുവാനുള്ള അധികാരം ലഭിച്ചത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരുതൽ_തടങ്കൽ&oldid=2198751" എന്ന താളിൽനിന്ന് ശേഖരിച്ചത്