കരി ആള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Whiskered tern കരി ആള
Whiskered tern by arshad.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Sternidae
ജനുസ്സ്: Chlidonias
വർഗ്ഗം: C. hybridus
ശാസ്ത്രീയ നാമം
Chlidonias hybridus
(Pallas, 1811)
Subspecies
  • C. h. hybridus
    (Eurasian Whiskered Tern)
  • C. h. delalandii
    (African Whiskered Tern)
  • C. h. javanicus
    (Australasian Whiskered Tern)

സ്റ്റെർനിഡേ കുടുംബത്തില്പ്പെട്ട കടൽപ്പക്ഷിയാണ് കരി ആള. വിസ്കേർഡ് ടേൺ (Whiskered Tern) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ക്ലിഡോണിയസ് ഹൈബ്രിഡസ് (Chlidonias hybridus) എന്നാണ്. വലിപ്പത്തിലും തൂവലിന്റെ പ്രത്യേകതകളിലും വ്യത്യാസങ്ങളുള്ള ചില പ്രാദേശിക ഉപയിനങ്ങൾ ഇതിനുണ്ട്.

സി. എച്ച്. ഹൈബ്രിഡസ് എന്നയിനം ഏഷ്യയിലെയും യൂറോപ്പിലേയും ഉഷ്ണ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ചെറിയ കൊക്കുള്ളതും ഇരുണ്ടതുമായ സി. എച്ച്. ഡെലലന്റൈ എന്നയിനത്തെ ആഫ്രിക്കയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലും താരതമ്യേന വെളുത്ത നിറമുള്ള സി. എച്ച്. ജാവസിക്കസ് എന്നയിനത്തെ ജാവ മുതൽ ഓസ്ട്രേലിയ വരെയുള്ള പ്രദേശങ്ങളിലും കാണാം.

ഉഷ്ണ മേഖലയിലുള്ള പക്ഷികൾ സ്ഥിരതാമസക്കാരാണ്. എന്നാൽ യൂറോപ്പിലെയും ഏഷ്യയിലെയും ചിലയിനങ്ങൾ ആഫ്രിക്കയിലേക്കും ദക്ഷിണേഷ്യയിലേക്കും ദേശാടനം ചെയ്യാറുണ്ട്. ചതുപ്പുനിലങ്ങളിൽ കോളനികളായാണ് ഇവ ജീവിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കരി_ആള&oldid=2276499" എന്ന താളിൽനിന്നു ശേഖരിച്ചത്