കബീർ ദാസ് (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബീർദാസ്

നിരവധി മലയാള പ്രൊഫഷണൽ നാടകങ്ങളിലെ നടനും സംവിധായകനുമാണ് കബീർ ദാസ്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ മികച്ച നടൻ, മികച്ച സംവിധായകൻ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പത്തു വയസ്സു മുതൽ നാടക രംഗത്തെത്തി. കിളിമാനൂർ കെ.ആർ തിയറ്റേഴ്‌സിലാണ് ബാലതാരമായി ആദ്യമെത്തിയത്​ ​. 40ഓളം കലാകാരന്മാരുമായി ചേർന്ന് 1985ൽ ദൃശ്യകല എന്ന സമിതിക്ക് രൂപം നൽകി. ഈ സമിതിയുടെ ബാനറിൽ 30ഓളം നാടകങ്ങൾ അരങ്ങിലെത്തിച്ചു. 2014ൽ 'പൊന്നുകൊണ്ടൊരു പൊന്നോമന'യാണ് സമിതി അവസാനമായി അരങ്ങിലെത്തിച്ചത്. കൊട്ടിയം സംഗം തിയറ്റേഴ്‌സ്, എ.കെ തിയറ്റേഴ്‌സ്, കൊല്ലം യൂനിവേഴ്‌സൽ, ഇന്ത്യൻ ഡാൻസ് അക്കാദമി, കൊല്ലം പ്രസാധന, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം സുനിത, പ്രതിഭ ആർട്‌സ്, എസ്.എൽ.പുരം സൂര്യസോമ, വൈക്കം മാളവിക, കൊല്ലം അനശ്വര, കോട്ടയം നാഷനൽ, കൊല്ലം യവന, ചൈതന്യ എന്നിങ്ങനെ ഒട്ടുമിക്ക സമിതികളിലും കബീർദാസ് പ്രവർത്തിച്ചിട്ടുണ്ട്.

കബീർദാസ് - മണിലാൽ

നാടകങ്ങൾ[തിരുത്തുക]

  • പൊന്നുകൊണ്ടൊരു പൊന്നോമന

പുരസ്കാരങ്ങൾ[തിരുത്തുക]

സംസ്ഥാന സർക്കാരിന്റെ 1990ലെ മികച്ച സംവിധായകൻ, 91ലെ മികച്ച നടൻ, 92ലെ മികച്ച നാടകം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരവും (2021)[1]

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
"https://ml.wikipedia.org/w/index.php?title=കബീർ_ദാസ്_(നാടകം)&oldid=3929304" എന്ന താളിൽനിന്ന് ശേഖരിച്ചത്