കപ്രേക്കർ സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദത്തരായ രാമചന്ദ്ര കപ്രേക്കർ (ജ:1905–1986)എന്ന ഗണിതാദ്ധ്യാപകന്റെ പേരിൽ അറിയപ്പെടുന്ന ഒരു സ്ഥിരാങ്കമാണ് 6174 അഥവാ കപ്രേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്നത്.1949 ലാണ് അദ്ദേഹം ഈ സംഖ്യയുടെ പ്രത്യേകത കണ്ടെത്തിയത്.[1] [2][3][4]

സംഖ്യ കണ്ടെത്തുന്ന രീതി[തിരുത്തുക]

  • ആദ്യമായി നാല് വ്യത്യസ്ത അക്കങ്ങൾ പരിഗണിയ്ക്കുക.
  • ഇവ ഉപയോഗിച്ച് എഴുതാവുന്ന നാല് അക്കങ്ങളുള്ള ചെറിയ സംഖ്യയും വലിയ സംഖ്യയും എഴുതുക.
  • വലിയ സംഖ്യയിൽ നിന്നും ചെറിയ സംഖ്യ കുറയ്ക്കുക.
  • ഉത്തരമായി ലഭിയ്ക്കുന്ന സംഖ്യയിലെ അക്കങ്ങൾ ഉപയോഗിച്ച് ഈ പ്രവർത്തനം തുടരുക....

ഏഴ് ഘട്ടങ്ങൾക്കുള്ളിൽ 6174 എന്ന സംഖ്യയിൽ ഈ നിർദ്ധാരണം എത്തിച്ചേരും. [5]

3524 എന്ന നാലക്ക സംഖ്യയെ പരിഗണിയ്ക്കുമ്പോൾ;

5432 – 2345 = 3087
8730 – 0378 = 8352
8532 – 2358 = 6174
7641 – 1467 = 6174

അവലംബം[തിരുത്തുക]

  1. Kaprekar, D. R. (1949). "Another Solitaire Game". Scripta Mathematica. 15: 244–245.
  2. Yutaka Nishiyama, Mysterious number 6174
  3. Kaprekar DR (1955). "An Interesting Property of the Number 6174". Scripta Mathematica. 15: 244–245.
  4. Kaprekar DR (1980). "On Kaprekar Numbers". Journal of Recreational Mathematics. 13 (2): 81–82.
  5. Weisstein, Eric W., "Kaprekar Routine" from MathWorld.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കപ്രേക്കർ_സംഖ്യ&oldid=3627571" എന്ന താളിൽനിന്ന് ശേഖരിച്ചത്