കനകാംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)
Crossandra infundibuliformis.jpg
കനകാംബരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Lamiales
കുടുംബം: Acanthaceae
ഉപകുടുംബം: Acanthoideae
Tribe: Acantheae
ജനുസ്സ്: Crossandra
വർഗ്ഗം: C. infundibuliformis
ശാസ്ത്രീയ നാമം
ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)
(L.) Nees
പര്യായങ്ങൾ

ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)എന്ന ശാസ്ത്രീയനാമമുള്ള ഒരു സസ്യമാണ്‌ കനകാംബരം. ഈ ചെടിയുടെ പൂക്കൾ മാല കോർക്കുന്നതിനായി ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വളരെയധികം ഉപയോഗിക്കുന്നു.

അപരനാമങ്ങൾ[തിരുത്തുക]

ഈ സസ്യം തമിഴിൽ കനകാമ്പരം (கனகாம்பரம்) എന്നും മറാഠിയിൽ ആബോലി (आबोली) എന്നും അറിയപ്പെടുന്നു.

സവിശേഷതകൾ[തിരുത്തുക]

യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ്‌ കനകാംബരത്തിലെ പ്രധാന ഇനങ്ങൾ. ഏകദേശം 1 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ്‌ കനകാംബരം. നീല നിറത്തിലുള്ള കനകാംബരവും നാട്ടിൻപുറങ്ങളിൽ കണ്ടുവരാരുണ്ട്.

നീല കനകാംബരം(crossandra turquoise), മലപ്പുറം ജില്ലയിലെ എ.ആർ.നഗറിൽ നിന്നും

കൃഷിരീതി[തിരുത്തുക]

കനകാംബരപ്പൂവും മൊട്ടും ഒരു രാത്രി ദൃശ്യം

നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ്‌ കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകൾ വഴിയും കമ്പുകളിൽ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീൽ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്‌. വളപ്രയോഗം ആവശ്യമാണ്‌. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനൽക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കൽ നനച്ചാൽ നല്ലതുപോലെ പൂക്കൾ ലഭിക്കും.

വെള്ളീച്ച, ശൽക്കകീടം എന്നീ കീടങ്ങൾ കനകാംബരത്തിനെ ബാധിക്കാറുണ്ട്. ഇവയെ ഫോസലോൺ പോലുള്ള കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രണ വിധേയമാക്കാം. കൂടാതെ ചെടി വാടിനശിച്ച് പോകുന്ന രോഗം വരുത്തുന്ന നിമാവിരകളെ നിയന്ത്രിക്കുന്നതിനായ് മണ്ണിൽ ഫോറേറ്റ് എന്ന കീടനാശിനി കലർത്തിയും ഉപയോഗിക്കാം

ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. വർഷം മുഴുവൻ പൂക്കൾ തരുന്ന ഈ ചെടിയിൽ മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കനകാംബരം&oldid=2306702" എന്ന താളിൽനിന്നു ശേഖരിച്ചത്