കണ്ണശ്ശരാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണശ്ശ രാമായണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. മലയാള മനോരമയുടെ സ്ഥാപകനായ വർഗീസ് മാപ്പിള (1857-1704) ആണ് കണ്ണശ്ശ രാമായണം കണ്ടെത്തി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഭാഷാപോഷിണിയുടെ ആദ്യ ലക്കങ്ങളിൽ ബാലകാണ്ഡവും അയോധ്യാകാണ്ഡത്തിൽ കുറെ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു . പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു . സാധാരണക്കാർക്ക് വേണ്ടി ആജ്ഞയായ താൻ കഴിവിനൊത്തു രചിക്കുന്ന കൃതി എന്നതായിരുന്നു കവിയുടെ ലക്‌ഷ്യം . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി

"https://ml.wikipedia.org/w/index.php?title=കണ്ണശ്ശരാമായണം&oldid=3235618" എന്ന താളിൽനിന്ന് ശേഖരിച്ചത്