അന്താദിപ്രാസം
ദൃശ്യരൂപം
ഒരു പാട്ടിന്റെയോ ശ്ലോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ലോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായമാണ് അന്താദിപ്രാസം എന്നു പറയുന്നത്. തമിഴിൽ വളരെ പ്രചാരമുള്ള ഈ പ്രാസസമ്പ്രദായം രാമചരിതത്തിലും കണ്ണശ്ശകൃതികളിലും പ്രയോഗിച്ചിട്ടുണ്ട്.
ഉദാഹരണം:
“ | ആനവനോടെതിരായ് വിദ്യാധിപ- രായാർ പുനരവനുടെ തനയൻമാർ തനയൻമാരാമവരിരുവർക്കു സഹോദരിമാർ മൂവർക്കും മകനാ- യനുപമരായവർ മൂവരിലിളയവ ളാകിയ മാനിനി പെറ്റുളനായാൻ.... |
” |
(കണ്ണശ്ശരാമായണം)
ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന തനയൻമാർ എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. ഈ രീതി കൃതിയിൽ ഉടനീളം തുടർന്നുപോരുന്നു. പല പ്രാചീന മലയാള ഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താദിപ്രാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |