കണ്ണപ്പ (ചലച്ചിത്രം)
കണ്ണപ്പ | |
---|---|
പ്രമാണം:കണ്ണപ്പ film poster.jpg | |
സംവിധാനം | മുകേഷ് കുമാർ സിംഗ് |
നിർമ്മാണം | മോഹൻ ബാബു |
കഥ |
|
തിരക്കഥ | വിഷ്ണു മഞ്ചു |
അഭിനേതാക്കൾ | മോഹൻലാൽ, അക്ഷയ് കുമാർ, കാജൽ അഗർവാൾ, പ്രഭാസ് |
സംഗീതം | |
ഛായാഗ്രഹണം | ഷെൽഡൺ ചെയൂ |
ചിത്രസംയോജനം | അന്തോണി |
സ്റ്റുഡിയോ |
|
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Telugu[1] |
ബജറ്റ് | ₹100 crores[2][3] |
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ഫാൻ്റസി ചിത്രമാണ് കണ്ണപ്പ. ഈ ചലച്ചിത്രം ഹിന്ദു ദൈവമായശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എവിഎ എൻ്റർടൈൻമെൻ്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ കമ്പനികൾ മുഖേന മോഹൻ ബാബുവാണ് ഈ ചിത്രം നിർമ്മിച്ചത്. പരുചൂരി ഗോപാല കൃഷ്ണ , ഈശ്വർ റെഡ്ഡി, ജി. നാഗേശ്വര റെഡ്ഡി , തോട്ട പ്രസാദ് എന്നിവർചേർന്ന് വികസിപ്പിച്ച കഥയെ അടിസ്ഥാനമാക്കി തിരക്കഥയെഴുതിയ വിഷ്ണു മഞ്ചുവാണ് ഈ ചിത്രത്തിൻറെ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവർ അഥിതി വേഷത്തിൽ എത്തുന്നു.[4]
2023 ഓഗസ്റ്റ് 18-ന് ചിത്രം ഔപചാരികമായി ലോഞ്ച് ചെയ്തു. പ്രധാന ഫോട്ടോഗ്രാഫി 2023 സെപ്റ്റംബർ 25-ന് ന്യൂസിലാൻഡിൽ ആരംഭിച്ചു. ഒറിജിനൽ സ്‌കോറും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്. ആദ്യം തെലുങ്കിൽ ചിത്രീകരിച്ച ചിത്രം തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ടീസർ 2024 ജൂൺ 14-ന് എല്ലാ ഭാഷകളിലും പുറത്തിറങ്ങി.[5][6]
കാസ്റ്റ്
[തിരുത്തുക]- ശിവഭക്തനായ കണ്ണപ്പയായി വിഷ്ണു മഞ്ചു
- മോഹൻ ബാബു
- ആർ.ശരത്കുമാർ
- ബ്രഹ്മാനന്ദം
- മധു
- പ്രീതി മുഖുന്ദൻ
- ദേവരാജ്
- ഐശ്വര്യ ഭാസ്കരൻ
- മുകേഷ് ഋഷി
- ശിവ ബാലാജി
- രാഹുൽ മാധവ്
- കൗശൽ മണ്ട
- രഘു ബാബു
- അർപിത് റാങ്ക
- സപ്തഗിരി
- സുരേഖ വാണി
കാമിയോ വേഷങ്ങൾ
- പരശുരാമനായി മോഹൻലാൽ
- മഹാവിഷ്ണുവായി പ്രഭാസ്
- ശിവനായി അക്ഷയ് കുമാർ
- പാർവതിയായി കാജൽ അഗർവാൾ
സംഗീതം
[തിരുത്തുക]ഈ ചിത്രത്തിൻ്റെ ഒറിജിനൽ സ്‌കോറും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്.[7] സുദ്ദല അശോക് തേജ , രാമജോഗയ്യ ശാസ്ത്രി , ഭാസ്‌കരഭട്ട്‌ല എന്നിവരാണ് ചിത്രത്തിലെ ഗാനരചയിതാക്കൾ.
പ്രകാശനം
[തിരുത്തുക]2024ൻെറ മൂന്നാം പാദത്തിൽ ലോകമെമ്പാടും തിയറ്ററുകളിൽ ഈ ചലച്ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഈ ചലച്ചിത്രം തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.[8]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "కన్నప్ప మొదలైంది". Eenadu. 19 August 2023. Retrieved 21 September 2023.
- ↑ "Tollywood Update: రూ.100 కోట్లతో సినిమా తీస్తున్నాం - మోహన్ బాబు కీలక ప్రకటన". ABP News (in ഇംഗ്ലീഷ്). 2023-06-02.
- ↑ "Mohan Babu and Vishnu Manchu to produce a film with a whopping 100 crore budget". 123telugu.com. Retrieved 2 June 2023.
- ↑ "Vishnu Manchu's dream project Kannappa launched, Mohan Babu to produce". ottplay.com.
- ↑ "Kannappa teaser: High production value shines in Vishnu Manchu's film; Mohanlal, Prabhas and Akshay Kumar make brief appearance". The Indian Express. Retrieved 14 June 2024.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kannappa teaser: Ambitious and power-packed". 123telugu.com. Retrieved 14 June 2024.
- ↑ "Speculation mounts over Prabhas joining Vishnu Manchu's Kannappa in a pivotal role". The Times of India. 11 September 2023. Retrieved 21 September 2023.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;variety
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.