കണിമോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള കവയിത്രിയും എഴുത്തുകാരിയുമാണ് കണിമോൾ. (ജനനം: 1971 )[1] കവിത, കഥ, ലേഖനം തുടങ്ങിയ വിവിധമേഖലകളിൽ എഴുതുന്ന കണിമോളുടെ ആദ്യ കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട്. [2]

ഇടുക്കി സ്വദേശിയായ ഇവർ ഇപ്പോൾ ജീവിത പങ്കാളിയും ലിറ്റിൽ മാഗസിൻ പ്രസാധകനുമായ നൂറനാട് മോഹനോടൊപ്പം മാവേലിക്കരയിൽ താമസിക്കുന്നു. അദ്ധ്യാപികയാണ്.

കൃതികൾ[തിരുത്തുക]

  • കണിക്കൊന്ന - കേരള സാഹിത്യ അക്കാദമി (കനകശ്രീ അവാർഡ് -1998), [3]വി.ടി. കുമാരൻ മാസ്റ്റർ അവാർഡ് (1999), ഫൊക്കാന അവാർഡ്
  • ആരൂഢം - വൈലോപ്പിള്ളി അവാർഡ് (2002)
  • കുള്ളൻ - അബുദാബി ശക്തി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ അവാർഡ് (2009)
  • ഫുട്പാത്തിൽ ഒരുറുമ്പ് - സമന്വയം പുരസ്‌കാരം (2012)
  • ഉന്മാദികൾക്ക് ഒരു പൂവ്(2013) മൂലൂർ അവാർഡ്( 2016)

അവലംബം[തിരുത്തുക]

  1. "പുഴ.കോം". Archived from the original on 2012-05-16. Retrieved 2013-10-05.
  2. "ചിന്ത.കോം‍". Archived from the original on 2013-09-22. Retrieved 2013-10-05.
  3. കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=കണിമോൾ&oldid=3627459" എന്ന താളിൽനിന്ന് ശേഖരിച്ചത്