കടൽച്ചൊറി
Jump to navigation
Jump to search
ജെല്ലിഫിഷ് | |
---|---|
Pacific sea nettle jellyfish Chrysaora fuscescens. | |
Scientific classification | |
Kingdom: | |
Phylum: | |
Class: | Scyphozoa Goette, 1887
|
Orders | |
ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ് അഥവാ കടൽച്ചൊറി. ഇതു മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെൻറക്കിളുകളും (tentacles) ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെൻറക്കിളുകൾ ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. ഭീമൻ ജല്ലി ഫിഷിൻറെ ടെൻറക്കിളിന് 30 മീറ്റർ വരെ നീളമുണ്ടാകും.
ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലിഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജല്ലിഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമാണുള്ളത്. സ്വച്ഛമായി നീന്തൽ നടത്തുന്ന ഫൈലം സിനിഡാരിയയിൽ പെട്ട ജെല്ലിമത്സ്യത്തിന്റെ മറ്റൊരു പേരാണ് മേഡുസാ [1]. [2]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ സൈൻസ് ഹൌസിൽ നിന്ന് ജെല്ലിഫിഷ്
- ↑ അനിമൽ ഡിസ്കവറിയിൽ നിന്ന് ജെല്ലിഫിഷ്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഗാർഡിയൻ യുക്കെയിൽ നിന്ന്. ജെല്ലിഫിഷ്
- ന്യൂസ് ഡിസ്കവറിയിൽ നിന്ന് ജെല്ലി ഫിഷ്