Jump to content

കട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bedroom on the Detmold Open-air Museum premises
നാഷണൽ മ്യൂസിയം ഓഫ് ബംഗ്ലാദേശിൽ 10 അടി ഉയരമുള്ള പുരാതന കിടക്ക
"The bed" by Toulouse Lautrec (1893)

ശയനസൗകര്യം കൂട്ടാനായി മനുഷ്യർ കണ്ടെത്തിയ ഒരു ഉപാധിയാണ് കട്ടിൽ. ഉറങ്ങാൻ കിടക്കലും ഉറങ്ങിയെണീക്കലും ഇതു കൂടുതൽ എളുപ്പമാക്കുന്നു. വീട്ടിലെ മുറികളിൽ സൗകര്യമനുസരിച്ച് പല സ്ഥാനത്തേക്ക് ഇവ നീക്കിയിടാൻ കഴിയുന്നു. രോഗികളെ കിടത്തി പരിചരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. മരം കൊണ്ട് നിർമ്മിച്ച കട്ടിലുകളാണ് ഏറെയും ഉപയോഗത്തിലുള്ളത്. ഒരു ബലമുള്ള ചട്ടവും അതിനുമുകളിൽ നിരപ്പായി പലകയും അവയെ സൗകര്യപ്രദമായ ഉയരത്തിൽ ബലമായി താങ്ങിനിർത്താവുന്ന നാലു കാലുകളും ചേർന്നതാണ് കട്ടിലിന്റെ പ്രാഗ്രൂപം. പലകക്കു പകരം കയറും, അതുപോലെ ബലമുള്ള നാരുകളും ഉപയോഗിച്ച് മെടഞ്ഞും കട്ടിലുകൾ സാധാരണ ഉണ്ടാക്കാറുണ്ട്. കട്ടിലിനു മുകളിൽ കിടക്ക നിവർത്തിയിട്ട് അതിലാണ് സാധാരണയായി ഉറങ്ങാനും മറ്റും കിടക്കുന്നത്.

ആശുപത്രിക്കട്ടിലുകൾ

[തിരുത്തുക]

ആശുപത്രികളിൽ വിവിധതരം കട്ടിലുകൾ വിവിധതരം രോഗികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ഇതിൽ രോഗിയുടെ നിലവിലുള്ള കിടപ്പു രീതിയിൽ നിന്നും മറ്റൊരു രീതിയിലേക്ക് മാറ്റുവാനുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള കട്ടിലുകളും ലഭ്യമാണ്. ഭക്ഷണം നൽകുവാനും മറ്റുമായി രോഗിയെ എഴുന്നേൽപ്പിക്കാതെ തന്നെ ഉടൽ ഭാഗം മുകളിലേക്ക് ഉയർത്തുവാനും സാധിക്കും.

ആഡംബരക്കട്ടിലുകൾ

[തിരുത്തുക]

രാജാക്കന്മാരും ചക്രവർത്തിമാരും ധനാഢ്യരുമെല്ലാം തങ്ങളുടെ അഭിരുചിക്കും കലാബോധത്തിനും സ്ഥാനമാനങ്ങൾക്കുമനുസൃതമായി വിലപ്പെട്ട കട്ടിലുകൾ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. പദ്മനാഭപുരം കൊട്ടാരത്തിലുള്ള അത്തരമൊരു കട്ടിൽ അനേകം ഔഷധ വൃക്ഷങ്ങളുടെ തടികൾകൊണ്ട് ഉണ്ടാക്കപ്പെട്ടതണ്. വിശെഷപ്പെട്ട തടിയിൽ തീർത്ത് സ്വർണ്ണം കൊണ്ട് പൊതിഞ്ഞ് മുത്തുകളും രത്നങ്ങളും പതിച്ച കട്ടിലുകളും ലോകമെമ്പാടും രാജാക്കന്മാരുടേയും മറ്റും ശയനോപാധികളായിരുന്നു.

"https://ml.wikipedia.org/w/index.php?title=കട്ടിൽ&oldid=3439203" എന്ന താളിൽനിന്ന് ശേഖരിച്ചത്