കടലക്കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലക്കറി അടുപ്പിൽ
പുട്ടും കടലക്കറിയും

കടല പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കുന്ന ഒരിനം കറിയാണ് കടലക്കറി. പുട്ട്, അപ്പം, ചപ്പാത്തി എന്നിവയുടെ കൂടെയാണ് കൂടുതലായി ഈ കറി ഉപയോഗിക്കുന്നത്.

ചേരുവകൾ[തിരുത്തുക]

 1. കടല
 2. സവാള
 3. വെളുത്തുള്ളി
 4. ഇഞ്ചി
 5. തക്കാളിപ്പഴം
 6. തേങ്ങ
 7. മുളകുപൊടി
 8. മല്ലിപ്പൊടി
 9. മഞ്ഞൾപ്പൊടി
 10. മസാല
 11. ഉപ്പ്
 12. കടുക് വറക്കാൻ ആവശ്യമായ സാധങ്ങൾ

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ആദ്യം തേങ്ങാ ചിരകിയത് വറുത്തെടുക്കണം, അതിനായി ചീനചട്ടിയിൽ തേങ്ങാ ചിരകിയത് ,മഞ്ഞ പൊടി, മുളക് പൊടി , മല്ലി പൊടി എന്നിവ വറുത്തെടുക്കുക . വറുത്തു വെച്ച തേങ്ങാ കൂട്ട് അരച്ചെടുക്കുക .കടല കുക്കറിൽ വേവിച്ചു വെക്കുക. ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് , കറിവേപ്പില താളിച്ച്‌ സവാള, പച്ചമുളക് ,വെളുത്തുള്ളി , ഇഞ്ചി എന്നിവ ചേർത്ത് വഴറ്റി വറുത്തരച്ച തേങ്ങാ കൂട്ട് ചേർത്ത് യോജിപ്പിക്കുക . അതൊന്നു തിളച്ചു വരുമ്പോൾ വേവിച്ച കടല ആവശ്യത്തിനു മസാല , ഉപ്പു ചേർത്ത് യോജിപ്പിച്ച് തിളച്ചു വരുമ്പോൾ ഇറക്കി വെക്കാം .

"https://ml.wikipedia.org/w/index.php?title=കടലക്കറി&oldid=1841775" എന്ന താളിൽനിന്ന് ശേഖരിച്ചത്