കക്കാട്ടാർ
ദൃശ്യരൂപം
പമ്പാനദിയുടെ ഒരു പോഷകനദിയാണ് കക്കാട്ടാർ.
വിവരണം
[തിരുത്തുക]പമ്പാനദിയുടെ ഒരു പോഷകനദിയായ കക്കാട്ടാർ ചിറ്റാർ കിഴക്കൻ വനമേഖയിൽനിന്ന് ഉത്ഭവിച്ച് മൂഴിയാർ, ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ എന്നിവിടങ്ങളിലൂടെ ഒഴുകി പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പെരുനാടു വെച്ച് പമ്പയാറിൽ ചേരുന്നു.[1] ശബരിമല വനമേഖലയിലൂടെ ഒഴുകുുന്ന കക്കാട്ടാറിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് കെഎസ്ഇബിയുടെ മൂഴിയാർ ശബരിഗിരി, പെരുനാട്, സീതത്തോട്ടിൽ കക്കാട്, ഇഡിസിഎൽ കമ്പിനിയുടെ അള്ളുങ്കൽ, കാരിക്കയം[2] മുതലവാരം, കാർബോറാണ്ടം കമ്പനിയുടെ മണിയാർ എന്നീ വൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നത്.[1] ജനവാസ കേന്ദ്രങ്ങളായ ആങ്ങാമൂഴി, സീതത്തോട് പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ കക്കാട്ടാർ ഹരിതാഭമാക്കുുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "വെളിച്ചം പകരുമീ കക്കാട്ടാർ". Archived from the original on 2023-07-07. Retrieved 2023-08-06.
- ↑ "കക്കാട്ടാർ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിൽ നാട്ടുകാർക്ക് ആശങ്ക". Retrieved 2023-08-06.