ഓപ്പൺജിഎൽ
![]() | |
വികസിപ്പിച്ചത് | സിലിക്കൺ ഗ്രാഫിക്സ് |
---|---|
Stable release | 3.1
/ March 24, 2009 |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | API |
അനുമതിപത്രം | Various |
വെബ്സൈറ്റ് | http://www.opengl.org |
ദ്വിമാന ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനുള്ള പ്രോഗ്രാമിങ്ങ് ഭാഷാ-ഇതര, പ്ലാറ്റ്ഫോം-ഇതര എ.പി.ഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ്) തയ്യാറാക്കുന്നതിനുള്ള മാനദണ്ഡമാണ് ഓപ്പൺജിഎൽ (OpenGL, Open Graphics Library). ഇതിൽ 250 ൽ കൂടുതൽ ഫങ്ങ്ഷൻ കാളുകൾ ഉണ്ട്, അവയുടെ സഹായത്താൽ ലളിതമായ പ്രാഥമിക ഘടകങ്ങൾ ഉപയോഗിച്ച് സങ്കീർണ്ണങ്ങളായ ത്രിമാന രംഗങ്ങൾ തയ്യാറാക്കുവാൻ കഴിയും. 1992 ൽ സിലിക്കൺ ഗ്രാഫിക്സ് കമ്പനിയാണ് ഓപ്പൺജിഎൽ വികസിപ്പിച്ചെടുത്തത്, കാഡ് (CAD), വെർച്ച്വൽ റിയാലിറ്റി, ശാസ്ത്രീയമായ ചിത്രീകരണങ്ങൾ, ഫ്ലൈറ്റ് സിമുലേഷൻ തുടങ്ങിയവയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വീഡിയോ ഗെയുമുകളിലും ഓപ്പൺജിഎൽ ഉപയോഗിക്കുന്നുണ്ട്, മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളിൽ ഇത് ഡിറക്റ്റ്3ഡിയുമായി (Direct3D) മൽസരിക്കുന്നു. ക്രോണോസ് ഗ്രൂപ്പ് എന്ന ലാഭരഹിത സംഘടനയാണ് ഓപ്പൺജിഎല്ലിനെ നിയന്ത്രിക്കുന്നത്.