ഓക്‌സിടെട്രാസൈക്ലിൻ
Clinical data | |
---|---|
Pregnancy category |
|
Routes of administration | Oral, Ophthalmic |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Elimination half-life | 6-8 hours |
Excretion | Renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
PDB ligand | |
E number | E703 (antibiotics) |
CompTox Dashboard (EPA) | |
ECHA InfoCard | 100.001.103 |
Chemical and physical data | |
Formula | C22H24N2O9 |
Molar mass | 460.434 g/mol |
3D model (JSmol) | |
| |
| |
(verify) |
സ്ട്രെപ്റ്റോമൈസസ് റൈമോസസ് എന്ന സൂക്ഷ്‌മാണു ഉത്‌പാദിപ്പിക്കുന്ന, ഇളം മഞ്ഞനിറത്തോടുകൂടിയതും കയ്‌പുരസമുള്ളതുമായ ഒരു ആന്റിബയോട്ടിക് പദാർഥമാണ് ഓക്‌സിടെട്രാസൈക്ലിൻ. ടെറാമൈസിൻ, ഹൈഡ്രാക്‌സി ടെട്രാസൈക്ലിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. 1950-ൽ ഫിൻലേയും സഹപ്രവർത്തകരും ചേർന്നാണ് ആദ്യമായി ഇതു വേർതിരിച്ചെടുത്തത്. ടെട്രാസൈക്ലിൻ, ക്ലൊർടെട്രാ സൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളുമായി പ്രവർത്തനത്തിലും ഘടനയിലും ഇതിനു സാമ്യമുണ്ട്. വളരെ വിപുലമായ അണുനാശകശക്തിയുള്ള ആന്റിബയോട്ടിക്കാണിത്.
ഉപയോഗങ്ങൾ
[തിരുത്തുക]വായിൽക്കൂടി കഴിക്കാവുന്ന ഈ ആന്റിബയോട്ടിക് ചില സാഹചര്യങ്ങളിൽ പേശികളിൽക്കൂടിയുള്ള കുത്തിവയ്‌പായും നൽകുന്നു. വളരെ എളുപ്പത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനും കൂടുതൽസമയം തങ്ങിനില്‌ക്കാനും ഇതിനു കഴിവുണ്ട്. ന്യുമോണിയ, ഗൊണോറിയ, ടൈഫസ്, ടോൺസിലൈറ്റിസ്, വില്ലൻചുമ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്‌ക്ക് ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നു.
പാർശ്വഫലങ്ങൾ
[തിരുത്തുക]ഓക്‌സിടെട്രാസൈക്ലിന് പൊതുവേ ദോഷഫലങ്ങൾ കുറവാണ്. എങ്കിലും തുടർച്ചയായുള്ള ഇതിന്റെ ഉപയോഗം കുടലിൽ സ്വാഭാവികമായുള്ള ബാക്‌റ്റീരിയയുടെ നാശത്തിനു കാരണമാകുന്നു. തന്മൂലം ചില കുമിൾരോഗങ്ങൾക്ക് കാരണമാകുന്നു.