ഒർളാന്റോ ബ്ലൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒർളാന്റോ ബ്ലൂം
Orlando Bloom.jpg
ഒർളാന്റോ ബ്ലൂം
ജനനം ഒർളാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം
പുരസ്കാര(ങ്ങൾ) NBR Award for Best Cast
2003 The Lord of the Rings: The Return of the King

ഒർളാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ്. 2000-ങ്ങളുടെ ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ എൽഫ് രാജകുമാരനായ ലെഗോളാസ് പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ കൊല്ലനായ വിൽ ടർണർ എന്നീ കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ഹോളിവുഡിലെ നായക താരങ്ങളിലൊരാളായി മാറി ഇദ്ദേഹം. ട്രോയ്, എലിസബത്ത്‌ ടൗൺ, കിങ്ഡം ഓഫ് ഹെവൻ എന്നീ ചിത്രങ്ങളിൽ നായക വേഷത്തിൽ അഭിനയിച്ചു. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ:ഡെഡ് മാൻസ് ചെസ്റ്റ്, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ് എന്നിവയാണ് ബ്ലൂമിന്റെ ഏറ്റവും അവസാനമിറങ്ങിയ ചിത്രങ്ങൾ.


"https://ml.wikipedia.org/w/index.php?title=ഒർളാന്റോ_ബ്ലൂം&oldid=1763203" എന്ന താളിൽനിന്നു ശേഖരിച്ചത്