Jump to content

ഒർലാന്റോ ബ്ലൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒർലാന്റോ ബ്ലൂം
ഒർലാന്റോ ബ്ലൂം
ജനനം
ഒർലാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം ,1977 ജനുവരി 13
പുരസ്കാരങ്ങൾNBR Award for Best Cast
2003 The Lord of the Rings: The Return of the King

ഒർലാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ്. 2000-ങ്ങളുടെ ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ എൽഫ് രാജകുമാരനായ ലെഗോളാസ്, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ കൊല്ലനായ വിൽ ടർണർ എന്നീ കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ഹോളിവുഡിലെ നായക താരങ്ങളിലൊരാളായി മാറി ഇദ്ദേഹം. ട്രോയ്, എലിസബത്ത്‌ ടൗൺ, കിങ്ഡം ഓഫ് ഹെവൻ എന്നീ ചിത്രങ്ങളിൽ നായക വേഷത്തിൽ അഭിനയിച്ചു. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ:ഡെഡ് മാൻസ് ചെസ്റ്റ്, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ് എന്നിവയാണ് ബ്ലൂമിന്റെ ഏറ്റവും അവസാനമിറങ്ങിയ ചിത്രങ്ങൾ.


"https://ml.wikipedia.org/w/index.php?title=ഒർലാന്റോ_ബ്ലൂം&oldid=2686042" എന്ന താളിൽനിന്ന് ശേഖരിച്ചത്