ഒലിവിൻ
ഒലിവിൻ | |
---|---|
General | |
Category | Mineral Group |
Formula (repeating unit) | (Mg, Fe)2SiO4 |
Identification | |
നിറം | Yellow to yellow-green |
Crystal habit | Massive to granular |
Crystal system | Orthorhombic |
Cleavage | Poor |
Fracture | Conchoidal - brittle |
മോസ് സ്കെയിൽ കാഠിന്യം | 6.5–7 |
Luster | Vitreous |
Streak | White |
Diaphaneity | Transparent to translucent |
Specific gravity | 3.27–3.37 |
Optical properties | Biaxial (+) |
അപവർത്തനാങ്കം | nα = 1.630–1.650 nβ = 1.650–1.670 nγ = 1.670–1.690 |
Birefringence | δ = 0.040 |
അവലംബം | [1][2][3] |
ഇരുമ്പ് മഗ്നീഷ്യം എന്നീ മൂലകങ്ങൾ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ് ധാതുസമൂഹമാണ് ഒലിവിൻ. ഒലിവിനിന് പെരിഡോട്ട് എന്നും പ്രശസ്തമായ ഒരു പേരുണ്ട്. രാസവാക്യം: (MgFe)2 SiO4 ആപേക്ഷിക സാന്ദ്രത 3.08-4.39, കാഠിന്യം 5.5-7.0 കാചാഭദ്യുതിയും സമചതുർഭുജാകൃതിയുമുള്ള പരലുകൾക്ക് ഒലീവ് ഹരിതനിറമായതിനാലാണ് ഈ പേർ സിദ്ധിച്ചത്.
മഗ്നീഷ്യം ഓർത്തോസിലിക്കേറ്റ്
[തിരുത്തുക]മൗലികമായി മഗ്നീഷ്യം ഓർത്തോസിലിക്കേറ്റ് ധാതു ആണെങ്കിലും ഒലിവിനിൽ മഗ്നീഷ്യത്തിന്റെയും ഇരുമ്പിന്റെയും പ്രസക്തമായി വ്യതിചലിക്കുന്നതിനു പുറമേ കാൽസിയം, മാൻഗനീസ്, കറുത്തീയം, നാകം എന്നീ സ്ദൃശ ധൻ-അയോണുകൾ കാണപ്പെടുന്നു. തന്മൂലം R2 SiO4 എന്ന പൊതു ഫോർമുലയോടുകൂടിയ നിയോസിലിക്കേറ്റുകളായ ഒരു ശിലാകാരക സിലിക്കേറ്റ് ഖനിജ സമൂഹമെന്നാണ് പേരിനു വിവക്ഷ; R മഗ്നീഷ്യം, ഫെറസ് ഇരുമ്പ് തുടങ്ങി മേൽപ്പറഞ്ഞ മൂലകങ്ങളെ പ്രതിനിധീകരിക്കുന്നു.[4]
ഒലിവിൻ ധാതുക്കൾ
[തിരുത്തുക]ഫോർസ്റ്റെറ്റൈറ്റ് (Mg2 SiO4), ഫായലൈറ്റ് (Fe2 SiO4) എന്നീ അന്ത്യാംഗങ്ങളാൽ പൂർണമാക്കപ്പെട്ടിരിക്കുന്ന ഘനലായനിശ്രേണി (solid solution series) ഉൾക്കൊള്ളുന്ന ക്രൈസൊലൈറ്റ്, ഹയ്‌ലോസിഡെറൈറ്റ്, ഹോർട്ടൊണലൈറ്റ്; ഫെറോഹോർട്ടൊണലൈറ്റ് എന്നിവയാണ് പ്രമുഖ ഒലിവിൻ ധാതുക്കൾ. മാധ്യമിക ഖനിജങ്ങളിലുള്ള ഫായലൈറ്റ് ഘടകത്തിന്റെ വ്യത്യാസമുസരിച്ചാണ് ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നത്. ഒലിവിൻ എന്നുമാത്രം പറഞ്ഞാൽ 10-30 ശതമാനം ഫായലൈറ്റ് ഉൾക്കൊള്ളുന്ന ക്രൈസോലൈറ്റ് എന്നാണ് അർഥം. സവർണസുതാര്യ ക്രൈസോലൈറ്റ് ഒലിവിൻ, പെരിഡോട്ട് എന്നുകൂടി അറിയപ്പെടുന്ന രത്നക്കല്ലാണ്.[5]
ഇതിനുപുറമേ രാസപരമായി വ്യത്യസ്തമായ ടെഫ്രോയിറ്റ് (Mn2 SiO4); മോണ്ടിസെലൈറ്റ് (Ca Mg SiO4); ഗ്ലാകോക്രോയിറ്റ് (Ca Mn SiO4); കിർസ്റ്റെനൈറ്റ് (Ca Fe SiO4); ലാർസെനൈറ്റ് (Pb Zn SiO4); എന്നീ ധതുക്കളും ഘടനാപരമായി മുമ്പു പറഞ്ഞവയോട് സാദൃശ്യമായത്തിനാൽ ഒലിവിൻ സമൂഹത്തിൽ പെടുന്നു. ഫായലൈറ്റ്, ടെഫ്രോയിറ്റ് എന്നിവ ചേർന്നുള്ള മറ്റൊരു സമ്പൂർണ ഘനലായനി ശ്രേണിയിൽ നെബിലൈറ്റ് (Fe Mn SiO4) ഒരു മാധ്യമിക ധാതുവാണ്.[6]
ഊഷ്മാവ് താങ്ങുവാനുള്ള കഴിവ്
[തിരുത്തുക]ഒലിവിന് 1,500oC - ൽ കൂടിയ ഊഷ്മാവുപോലും താങ്ങുവനുള്ള കഴിവുള്ളതിനാൽ ഉച്ചതാപസഹമായി ഉപയോഗിക്കുന്നു. ഉന്നതമർദത്തിൽ ഭാരംകൂടിയ സ്പൈനൽധാതുവായി രൂപാന്തരം പ്രാപിക്കുന്നതിനാൽ ഭൗമപ്രാവാര(mantle)ത്തിനുള്ളിൽ, 350 കിലോമീറ്ററിൽ കൂടിയ ആഴത്തിൽ, ഒലിവിന്റെ അസ്തിത്വം നശിക്കുന്നു. താഴ്ന്ന താപനിലകളിൽ ജലവുമായി പ്രതിപ്രവർത്തിച്ച് സെർപെന്റൈൻ എന്ന ജലയോജിത മഗ്നീഷ്യം സിലിക്കേറ്റായി എളുപ്പത്തിൽ പരിവർത്തിതം ആകുന്നതിനാൽ ബൃഹത്തായ സെർപെന്റൈൻ ശിലാപിണ്ഡങ്ങൾ നൈസർഗിക രൂപത്തിൽ തന്നെ കാണപ്പെടുന്നു.
ഘടകങ്ങൾ
[തിരുത്തുക]സിലിക്കണിന്റെ അംശം കുറഞ്ഞ് ഒപ്പം മഗ്നീഷ്യത്തിന്റെ ആധിക്യമുള്ള മാഗ്മയിൽ നിന്ന് ഉരുത്തിരിയുന്ന ഗാബ്രോ, നോറൈറ്റ്, ബസാൾട്ട് പെരിഡൊട്ടൈ തുടങ്ങിയ അല്പസിലിക-അത്യല്പസിലിക ശിലകളിലെ പ്രമുഖ ധാതുഎന്നതിനു പുറമേ, പ്രവാരവും, ഭൂവൽക്കത്തിലെ സിമ (sima) പടലവും മുഖ്യമായി ഒലിവിൻ ഉൾക്കൊള്ളുന്നു. ഊഷ്മാവു കുറയുന്നതിനനുസരിച്ച് ദ്രവമാഗ്മയിൽ നിന്നു പരൽരൂപം പ്രാപിക്കുന്ന ധതുശ്രേണിയിലെ ആദ്യാംഗമാണ് ഒലിവിൻ; പ്രത്യേകിച്ചും ഫോർസ്റ്റെറൈറ്റ്. പ്രത്യേക പരിതഃസ്ഥികളിൽ ഇരുമ്പിന്റെ അംശം കൂടുതലായുള്ളവ സ്വതന്ത്രരൂപത്തിലുള്ള സിലിക്കയോടനുബന്ധിച്ച് അവസ്ഥിതമാകാമെങ്കിലും, ഒലിവിൻ സിലിക്കാപരമായി ഒരു അപൂരിത ധാതുവായതിനാൽ ഇത് സാധാരണമല്ല.[7]
കാണപ്പെടുന്ന ഇടങ്ങൾ
[തിരുത്തുക]ഉൽക്കാശിലയിലും സ്ലാഗിലും ചാന്ദ്രശിലയിലും ഒലിവിൻ ധാതുക്കൾ കാണപ്പെടുന്നു. മാലിന്യം കലർന്ന ഡോളമൈറ്റ് SiO2 കുറഞ്ഞ് MgO4 ന്റെ ആധിക്യമുള്ള അവസാദശിലകൾ എന്നിവയുടെ കായാന്തരണം മൂലം രൂപം കൊള്ളുന്നതിനാൽ ഡോളമിറ്റിക് മാർബിൾ, ഷിസ്റ്റ് തുടങ്ങിയവയിലും ഒലിവിൻ കാണപ്പെടുന്നു.
രാസാപക്ഷയത്തിനു എളുപ്പം വിധേയമാവുന്നതിനാൽ അവസാദങ്ങളിൽ കാണപ്പെടാറില്ല. എങ്കിലും ബലകൃത അപക്ഷയം മൂലം ഒലിവിൻ പരലുകൾ ശിലകളിൽ സ്വതന്ത്രമാക്കപ്പെട്ട്, മണൽ രൂപത്തിൽ സഞ്ചയിക്കപ്പെടാം; ഹവായ് തീരങ്ങളിൽ ഇത്തരം ഒലിവിൻ നിക്ഷേപങ്ങൾ കാണാം.
അടിക്കുറിപ്പ്
[തിരുത്തുക]കപിരമഡൃട്ടി എന്ന് സംസ്കൃത പണ്ഡിതർ പിൽക്കാലത്തു പേരിട്ട ഒരു രത്നക്കല്ലാണ് പെരിഡോട്ട് . ഈ രത്നത്തെ സായാഹ്‌ന മരതകം(Evening Emarald) എന്നും അറിയപ്പെടുന്നു . മരതകം എന്ന വിലകൂടിയ രത്നത്തിന് പകരമായാണ് പെരിഡോട്ട് രത്നജ്യോതിഷികൾ ശുപാർശ ചെയ്യുന്നത് .യൂറോപ്യൻ വനിതകളുടെ ഇഷ്ടരത്നമാണ് പെരിഡോട്ട് . ഈ രത്നം ധരിച്ചാൽ സ്ത്രീകളുടെ സ്തനസൗന്ദര്യം വർദ്ധിക്കുമെന്നും മുഖം ഒലീവ് പോലെ തിളങ്ങുമെന്നും പണ്ടുകാലത്ത് ഒരു വിശ്വാസമുണ്ടായിരുന്നു . അതുകൊണ്ടു സ്ത്രീകൾ ഇത് കൂടുതലായി സ്വന്തമാക്കുവാൻ ആഗ്രഹിച്ചിരുന്നു . ചില രാജകുമാരിമാർ അവരുടെ പ്രണയം സഫലമാക്കാനായി പെരിഡോട്ട് ധരിച്ചിരുന്നുവത്രേ . പ്രണയത്തിന്റെ ചിഹ്നമായി പെരിഡോട്ട് മാറിയതും അങ്ങനെയാണ് . ജ്യോതിഷപ്രകാരം വിദ്യാകാരകനായ ബുധന്റെ രത്നമാണ് പെരിഡോട്ട് . മരതകം ധരിച്ചാൽ കിട്ടുന്ന അതേ ഫലം പെരിഡോട്ട് ധരിച്ചാലും ലഭിക്കുമെന്ന് ജ്യോതിഷികൾ വിശ്വസിക്കുന്നു . ജാതകത്തിലെ ബുധന്റെ ബലഹീനതയ്ക്കു പരിഹാരമായി പെരിഡോട്ട് ധരിച്ചാൽ മതിയെന്ന് രത്നജ്യോതിഷികൾ പറയുന്നു . വിദ്യയ്ക്ക് പുരോഗതിയും സാമ്പത്തിക ഉന്നതിയും പെരിഡോട്ട് നൽകുമെന്നാണ് അവരുടെ വാദം . ഇത് ശെരിയാണോയെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല . എല്ലാം ഒരു വിശ്വാസം മാത്രം .
ഭൂമിക്കു പുറത്തുള്ള വസ്തുക്കളായ ചില തരം ഉല്ക്കകളിൽ[pallisite mateorites] കൂടി കാണപ്പെടുന്ന രത്നമാണ് പെരിഡോട്ട് . ആകാശത്തു നിന്നും കത്തി വീഴുന്ന പാലിസൈറ് ഉല്ക്കകളിൽ ഈ രത്നം വലിയ അളവിൽ കണ്ടിട്ടുണ്ട് .
അവലംബം
[തിരുത്തുക]- ↑ Webmineral
- ↑ Mindat
- ↑ Klein, Cornelis (1985). Manual of Mineralogy (21rst ed.). New York: John Wiley & Sons. ISBN 0-471-80580-7.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ http://www.absoluteastronomy.com/topics/Olivine Olivine
- ↑ http://www.galleries.com/minerals/silicate/olivine/olivine.htm THE MINERAL OLIVINE
- ↑ http://www.psrd.hawaii.edu/Nov03/olivine.html Pretty Green Mineral
- ↑ http://www.galleries.com/minerals/silicate/olivine/olivine.htm Olivine