ഒന്നാം അന്താരാഷ്ട്ര ഇന്ത്യൻമഹാസമുദ്ര പര്യവേക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1959 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 14 ഓളം രാജ്യങ്ങൾ പങ്കെടുത്തുകൊണ്ട് ആദ്യത്തെ അന്താരാഷ്ട്ര ഇന്ത്യൻമഹാസമുദ്ര പര്യവേക്ഷണം നടന്നു . 46 ഓളം ഗവേഷണ കപ്പലുകൾ ആയിരുന്നു പര്യവേഷണത്തിനു സഹായം നല്കിയത്. സമുദ്ര ഗവേഷണ മേഖലയിൽ ഒന്നാം അന്താരാഷ്ട്ര ഇന്ത്യൻമഹാസമുദ്ര പര്യവേക്ഷണം വലിയൊരു മുതൽക്കൂട്ടായിരുന്നു. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട സമുദ്രവിജ്ഞാനീയത്തിന്റെ വിവിധ മേഖലയിലെ വിപ്ലവകരമായ പഠനങ്ങൾക്ക് തുടക്കം കുറിക്കാൻ പര്യവേഷണം സഹായകരമായി . ഈ പര്യവേഷണത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥാപിക്കപ്പെട്ടത് .