ഒഗോജ
Ogoja | |
|---|---|
| Coordinates: 6°30′N 8°40′E / 6.500°N 8.667°E | |
| Country | |
| State | Cross River State |
| വിസ്തീർണ്ണം | |
• ആകെ | 972 ച.കി.മീ. (375 ച മൈ) |
| ജനസംഖ്യ (2006 census) | |
• ആകെ | 1,71,901 |
| 3-digit postal code prefix | 550 |
| ഏരിയ കോഡ് | 045 |
| ISO 3166 കോഡ് | NG.CR.OG |
നൈജീരിയയിലെ മുപ്പത്തിയാറു സംസ്ഥാനങ്ങളിൽ ഒന്നായ ക്രോസ് റിവർ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് (ലോക്കൽ ഗവൺമെന്റ് ഏരിയ) ഒഗോജ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ ഒഗ്ബെഛെ ഇവിടുത്തുകാരനാണ്. എ4 ഹൈവേയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ഒഗോജ പട്ടണമാണ് (6°39′17″N 8°47′51″E / 6.65472°N 8.79750°E) ജില്ലയുടെ ആസ്ഥാനം. ഇതിന്റെ വിസ്തീർണ്ണം 972 ചതുരശ്ര കിലോമീറ്ററും 2006-ലെ സെൻസസ് പ്രകാരം ജനസംഖ്യ 171,901-ഉം ആണ്. ഒഗോജ റോമൻ കത്തോലിക്കാ രൂപതയുടെ അധീനതയിലാണ് ഇവിടത്തെ സെന്റ് ബെനഡിക്റ്റ് കത്തീഡ്രൽ. പ്രദേശത്തിന്റെ പോസ്റ്റൽ കോഡ് 550 ആണ്.[1] ഭരണസൗകര്യാർഥം ഒഗോജയെ പത്തു വാർഡുകളായി വിഭജിച്ചിരിക്കുന്നു.[2]
കൊളോണിയൽ അധിനിവേശത്തിനു മുൻപുതന്നെ ഈ നഗരം ഒരു പ്രവിശ്യയായി നിലനിന്നിരുന്നു എന്നാണ് അനുമാനം. ഇഷിബോറി ഗ്രാമത്തിൽ, ഐഗോളി എന്ന ചെറുപട്ടണത്തെ കേന്ദ്രമാക്കി ഉഹ്മൂരിയ, ഇകപ്താങ്, ഇക്കജോർ, ഇഷിനീമ, ഇകാരികു, ഇമെരാകോർം എന്നിങ്ങനെ വ്യത്യസ്ത ആദിവാസിസമൂഹങ്ങൾ പാർക്കുന്നു. പ്രധാന ഗോത്രങ്ങളിലൊന്നായ എംബ്യൂബിനു കീഴിൽ ഒഡാജി, അഡാഗം, എകുംതക്, ഇഡും, ഒജെറിം, എഗ്ബെ, എൻകിം, ഒഗ്ബെറിയ ഒഗാംഗ്, ഒഗ്ബെറിയ ഒച്ചോറോ, ഒബോസോ, ബെൻക്പെ, എഡിഡ്, ബൻസാൻ, അരഗ്ബാൻ എന്നീ ഗോത്രവിഭാഗങ്ങൾ വിവിധ പ്രദേശങ്ങളിലായി വാസമുറപ്പിച്ചിട്ടുണ്ട്. എകാജുക്കിൽ ഒന്നും രണ്ടും വാർഡുകളിലായി ന്വാങ്, എക്പോഗ്രിന്യ, എഷം, എഗ്ബോംഗ്, ന്നാംഗ്, എവിനിംബ, ബനസാര എന്നീ ഗ്രാമസമൂഹങ്ങൾ ഉൾപ്പെടുന്നു. കൃഷിയാണ് ഇവിടത്തെ പ്രധാന ഉപജീവനമാർഗം. മുഖ്യമായും കസവ (മരച്ചീനി), ചേന, എണ്ണപ്പന തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
ഇപ്പോഴത്തെ ഭരണം
[തിരുത്തുക]നിലവിൽ ഒഗോജയ്ക്ക് ഭരണനിർവഹണത്തിനായി കാര്യനിർവഹണം (എക്സിക്യൂട്ടീവ്), നിയമനിർമ്മാണം (ലെജിസ്ലേറ്റീവ്), നീതിന്യായ വ്യവസ്ഥ (ജുഡീഷ്യറി) എന്നീ മൂന്ന് സംവിധാനങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ചെയർമാൻ തിരഞ്ഞെടുക്കുന്ന സൂപ്പർവൈസർമാരും അടങ്ങുന്നതാണ് കാര്യനിർവഹണവിഭാഗം. മുൻ ചെയർമാനായിരുന്ന മാഡം റീത്ത ആറ്റം 2013 മുതൽ 2016 വരെ ആ സ്ഥാനത്തുണ്ടായിരുന്നു; അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വൈസ് ചെയർമാൻ ജോൺ ഒരിം ഇപ്പോഴും അതേ സ്ഥാനത്തു തുടരുന്നു. ഒഗോജയിലെ പത്ത് വാർഡുകളെ പ്രതിനിധീകരിക്കുന്ന പത്ത് കൗൺസിലർമാരാണ് നിയമനിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നത്. നിയമനിർമ്മാണ വിഭാഗത്തിന്റെ നേതാവ് മിസ്റ്റർ ഓസ്റ്റിൻ ആയുങ്ബെ (എകാജുക് വാർഡ് II) ആണ്; ഡെപ്യൂട്ടി ലീഡർ തോമസ് ഒറി (എംബ്യൂബ് ഈസ്റ്റ് വാർഡ് II). മറ്റുള്ളവർ: എംഎസ് സാറാ അമു (എംബ്യൂബ് ഈസ്റ്റ് വാർഡ് I), ടോം എഗ്ബാംഗ് (എംബ്യൂബ് വെസ്റ്റ് വാർഡ് I), മ പീറ്റർ ഒഡു (എംബ്യൂബ് വെസ്റ്റ് വാർഡ് II), വിൻസെന്റ് ഉഗാ (എൻകും-ഇറെഡ് വാർഡ്), ഇയാങ് നാനാംഗ് (എൻകും-ഇബോർ വാർഡ്), പോൾ അഗന്യി (എകാജുക് വാർഡ് I), ആന്റണി റ്റാജി (അർബൻ വാർഡ് I), വോഗോർ ഉമാരി (അർബൻ വാർഡ് II). എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അംഗങ്ങളാണ്. അവരുടെ കാലാവധി 2016 ഡിസംബറിൽ അവസാനിച്ചു. ചീഫ് ജഡ്ജിയാണ് ഒഗോജ ജുഡീഷ്യറിയുടെ തലപ്പത്ത്. എഗാബേസ്, ഒഗാബീസ്, അഗ്രീസ്, ഒഗാബോസ്, യുക്പോസ്, ഉഗാ-ഇഫുസ് എന്നിങ്ങനെ നിരവധി പ്രശസ്ത കുടുംബങ്ങൾ അധിവസിക്കുന്ന പട്ടണവും ഫെഡറൽ കോളേജ് ഓഫ് സയൻസിന്റെ ആസ്ഥാനവുമാണ് ഒഗോജ.
ഗതാഗതം
[തിരുത്തുക]ഒരു ചെറിയ എയർസ്ട്രിപ്പായ ബെജി വിമാനത്താവളം ഒഗോജയ്ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "Post Offices- with map of LGA". NIPOST. Archived from the original on November 26, 2012. Retrieved 2009-10-20.
- ↑ "Cross River State: Ogoja Local Government Area". kekerete.tripod.com. Cross River State. Retrieved 2020-10-19.[പ്രവർത്തിക്കാത്ത കണ്ണി]